ജൂണ്‍ 16 നു സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രക്തസാക്ഷിയായതായി മാവോയിസ്റ്റ് ഇൻഫമേഷൻ ബുള്ളറ്റിൻ 'കാട്ടുതീ' അറിയിച്ച മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ സിനോജിന്റെ വേർപാട് അദ്ദേഹത്തെ അടുത്തറിയാവുന്നവരെ വേദനിപ്പിക്കുന്നതായി.
കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നക്സലൈറ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ സഖാവ് സിനോജ് സി പി ഐ എം എൽ നക്സൽബാരിയിൽ ചേർന്നാണ് പ്രവർത്തനം തുടങ്ങിയത്. തുടർന്ന് പീപ്പിൾസ് വാർ ഗ്രൂപ്പിലെത്തിയ അദ്ദേഹം പി ഡബ്ല്യുജി എം സി സി ലയനത്തെത്തുടർന്ന് രൂപീകരിച്ച സി പി ഐ മാവോയിസ്റ്റ് പാർട്ടിയിലായി. സംസ്ഥാനത്തുനിന്നും ആദ്യമായി സായുധ പരിശീലനം നേടിയ പ്രവർത്തകരിൽ ഒരാളായ അദ്ദേഹം പാർട്ടിയുടെ കർണാടക സായുധ വിഭാഗത്തിൽ സജീവമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈയിടെ കേരളത്തിൽ പ്രവർത്തനം ശക്തമാക്കിയ സിപിഐ മാവോയിസ്റ്റിന്റെ കബനി ദളത്തിൽ പ്രവര്ത്തിക്കവെയാണ് അദ്ദേഹം മരണപ്പെട്ടിരിക്കുന്നത് എന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാവോയിസ്റ്റ് പാർട്ടിയുടെ സായുധവിഭാഗത്തിൽ ചേരുന്നതിന് മുന്പ് സിനോജ് കേരളത്തിലെ സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അർപ്പണബോധത്തോടെ ജനങ്ങളെ സേവിക്കുന്നതിൽ നിതാന്ത്ര ജാഗ്രത പുലർത്തിയിരുന്ന അദ്ദേഹം അതിനാൽ തന്നെ ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ദേശീയപാത സ്വകാര്യവൽക്കരണ- കുടിയിറക്ക് വിരുദ്ധ സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്ത്തിച്ച്ചിട്ടുള്ള അദ്ദേഹം,കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രം. എം ആർ മുരളി, ടി എൽ സന്തോഷ് എന്നിവരെയും കാണാം ചിത്രത്തിൽ
No comments:
Post a Comment