കൂപ്പർ
കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക എന്നത് സിപിഎമ്മിന്റെയും അതിന്റെ വർഗ-ബഹുജന സംഘടനകളുടെയും എക്കാലത്തെയും പ്രിയ വിനോദം തന്നെയാണ്. സിപീമ്മിന്റെ വിദ്യാർഥി സംഘടനയായ എസ് എഫ് ഐ യും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലാത്ത ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്നവരാണ്. അഡ്ജസ്റ്മെന്റ്റ് സമരങ്ങൾക്കും പ്രതിപക്ഷത്തിരിക്കുമ്പോൾ നടത്തുന്ന ഇരട്ടത്താപ്പ് സമരങ്ങൾക്കും എസ് എഫ് ഐയുടെ ചരിത്രത്തിൽ ഒട്ടും പഞ്ഞമില്ല. പ്രതിപക്ഷത്തിരിക്കെ സമരം നടത്തി രക്തസാക്ഷികളെവരെ സൃഷ്ടിക്കുകയും ഭരണം കിട്ടുമ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അതേ നയങ്ങൽതന്നെ നടപ്പാക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും മികച്ച ദ്രിഷ്ടാന്തമായിരുന്നു സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തിൽ മലയാളികൾ കണ്ടത്. എസ് എഫ് ഐ യുടെ അത്തരം നെറികെട്ട സമരാഭാസ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ എറണാകുളത്തെ ഏറ്റവും പ്രശസ്തമായ മഹാരാജാസ് കോളേജിൽ അരങ്ങേറുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വയംഭരണം നടപ്പാക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജിന് സ്വയംഭരണം നടപ്പാക്കുന്നതിനെതിരായി എസ് എഫ് ഐ സമരം നടത്തുമ്പോൾ ചരിത്രത്തിലുള്ള അറിവും ഓർമയും വിദ്യാർഥികൾക്ക് കുറവായിരിക്കും എന്നതാകാം എസ് എഫ് ഐക്ക് ധൈര്യം നൽകുന്നത്. എന്നിരിക്കിലും ചരിത്രം ഓർമിക്കുന്നവരുടെ വിചാരണയ്ക്ക് എസ എഫ് ഐ വിധേയരാകേണ്ടി വരികതന്നെ ചെയ്യും.
ഫൈനാൻസ് മൂലധനത്തിന്റെ വ്യാപനത്തെ സുഗമമാക്കുന്നതുൽപ്പടെയുള്ള ലക്ഷ്യങ്ങളോടെ ലോകവ്യാപാര സംഘടന 1996-ൽ ഒപ്പിട്ട ജനറൽ എഗ്രിമെന്റ് ഓഫ് ട്രെയ്ഡ് ഇൻ സെർവീസസ് (GATS) വിദ്യാഭ്യാസം ഉൾപ്പടെ 19 സേവന മേഖലകളെ കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളയുവാനും മൂലധന ശക്തികൾക്ക് ആ മേഖലയിൽ വൻ തോതിൽ മുതൽമുടക്കുവാനുമുള്ള നീക്കങ്ങൾക്ക് വേഗത കൂടുന്നത്. സിപിഎം പിന്തുണയോടെ ഭരിച്ച ഒന്നാം യു പി എ സർക്കാർ ഈ ലക്ഷ്യത്തോടെ നിയോഗിച്ച സെൻട്രൽ അഡ്വൈസറി ബോര്ഡ് ഓഫ് എഡ്യൂക്കേഷൻ (കെയ്ബ്) കമ്മിറ്റി ഓണ്‍ ഓട്ടോണമി ഓഫ് ഹൈയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എന്ന കമ്മിറ്റിയുടെ ചെയർമാൻ മറ്റാരുമായിരുന്നില്ല, അത് സിപിഎമ്മിന്റെ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാന്തി ബിശ്വാസ് തന്നെയായിരുന്നു. 2005 ജൂണ്‍ മാസം കേന്ദ്രമന്ത്രി അർജുൻ സിങ്ങിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല മൂലധന സൗഹാർദ്ധമാക്കാനുള്ള പരിഷ്ക്കാരങ്ങൾ ആരംഭിക്കുന്നത്.
ഇപ്പോൾ സ്വയംഭരണത്തെ എതിർക്കുന്ന എസ് എഫ് ഐ തങ്ങളുടെ നേതാവ്തന്നെ ചെയർമാനായി തയ്യാറാക്കിയ റിപ്പോർട്ട് ഒരിക്കലെങ്കിലും ഒന്ന് വായിച്ചുനോക്കേണ്ടതാണ്. വികസനമന്ത്രങ്ങൾ കുത്തിനിറച്ച റിപ്പോർട്ട് വളരെ വ്യക്തമായി പറയുന്നു, "അനാവശ്യ നിയന്ത്രണങ്ങളിൽ നിന്നും വിദ്യാഭ്യാസത്തെ മോചിപ്പിക്കണം, എങ്കിലേ വികസനം സാധ്യമാകൂ". സമരം ചെയ്യുന്ന എസ് എഫ് ഐ പറയുന്നത് സ്വയംഭരണം നടപ്പിലായാൽ സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും നിയന്ത്രണങ്ങൾ കുറയുമെന്നാണ്. പക്ഷെ കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്നു, "ഉന്നത വിദ്യാഭ്യാസമേഖലയിൽ ഭരണകൂടത്തിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം."
സ്വയംഭരണം നടപ്പാകുമ്പോൾ ഫീസ് കുത്തനെ കൂടുമെന്നും പണമില്ലാത്തവരെ തള്ളി പണമുള്ളവർ മാത്രം പഠിക്കുന്ന സ്ഥാപനമായി മഹാരാജാസ് മാറുമെന്ന് ചൂണ്ടിക്കാട്ടുന്ന എസ് എഫ് ഐ , "വിവിധ കോഴ്സുകൾക്ക് സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഫീസ് നിശ്ചയിക്കാനുള്ള സ്വയംഭരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടാവണം" എന്ന് സ്വന്തം നേതാവ് തന്നെ ശുപാർശ തയ്യാറാക്കുമ്പോൾ എവിടെയായിരുന്നു എന്ന ചോദ്യമുയരുന്നു. കോളജിന് സർക്കാർ ധന സഹായം കുറയുമെന്ന് ഇപ്പോൾ എസ് എഫ് ഐ സങ്കടപ്പെടുന്നതായി നടിക്കുമ്പോൾ കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് ശുപാർശ ചെയ്തത് "ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായി ആഭ്യന്തര വിഭവങ്ങൾ കണ്ടെത്തണമെന്നാണ്. അതായത് ഫീസ് നിരക്കുകൾ കുത്തനെ കൂട്ടണമെന്ന്!
സ്വയംഭരണം നടപ്പിലാകുന്നതോടെ നിലവിലുള്ള പല കോഴ്സുകളും നിർത്തലാക്കുകയും പകരം സ്വാശ്രയ കോഴ്സുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്യുമെന്ന് പറയുന്ന എസ് എഫ് ഐ പക്ഷെ കാന്തി ബിശ്വാസിന്റെ റിപ്പോർട്ടിലെ ഈ വരികൾ കൂടി വായിക്കണം. "എല്ലാ യൂണിവേഴ്സിറ്റികൾക്കും കോളജുകൾക്കും സ്വാശ്രയ കോഴ്സുകൾ, പ്രത്യേകിച്ച് പുതിയതും തൊഴിൽ സാധ്യത കൂടുതലുള്ളതുമായ മേഖലകളിൽ , ആരംഭിക്കാനുള്ള സ്വയംഭരണം ആവശ്യമാണെന്ന്" റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സ്വാശ്രയ കോഴ്സുകൾ ആവശ്യമാണെന്ന് തന്നെയാണ് കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് ആവർത്തിച്ചു പറയുന്നത്. സ്വയംഭരണം നൽകി കോളജിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് വാദിക്കുന്ന എസ് എഫ് ഐ "കൻസൽട്ടൻസി അസൈൻമെന്റുകളും സ്പോണ്‍സേർഡ് റിസർച്ച് പദ്ധതികളും ഏറ്റെടുക്കാൻ തക്ക സ്വയംഭരണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകണമെന്ന" ശുപാർശയെ എങ്ങനെയാണ് മനസിലാക്കിയിട്ടുള്ളത്?
ഫൈനാൻസ് മൂലധനത്തിന് വിഹാരിക്കാനുള്ള ഇടമായി , വിപണിയെ സേവിക്കാനുള്ള പൗരന്മാരെ വാർത്തെടുക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന സാമ്രാജ്യത്വ യുക്തികളെ പിൻപറ്റുന്ന കാന്തി ബിശ്വാസ് കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ഒരക്ഷരം ഉരിയാടാതിരിക്കുന്ന എസ് എഫ് ഐ ഇപ്പോൾ വെളിപാടുണ്ടായതുപോലെ സമര രംഗത്തേക്കിറങ്ങുമ്പോൾ പക്ഷെ താളത്തിനൊത്ത് തുള്ളുവാൻ വിദ്യാർഥികൾ തയ്യാറാകേണ്ടതുണ്ടോ എന്നതാണ് ചോദ്യം. തീർച്ചയായും സ്വയംഭരണം നൽകി ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഏതുവിധേനയും ചെറുക്കപ്പെടെന്ടതാണ്. പക്ഷെ എക്കാലവും വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രമുള്ള എസ് എഫ് ഐ ഇപ്പോൾ നടത്തുന്ന സമരാഭാസം വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യംവെച്ച്ചുള്ളതാണെന്ന് തിരിച്ചറിയാനുള്ള പ്രബുദ്ധത ഇന്ന് കേരളത്തിലെ വിദ്യാർഥി സമൂഹം ആർജിച്ചിട്ടുണ്ട്. ആ തിരിച്ചറിവ് നഷ്ടപ്പെടാതെ സമരം ചെയ്യുവാനാണ് വിദ്യാർഥിസമൂഹം തയ്യാറാകേണ്ടത്.
കാന്തി ബിശ്വാസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണ രൂപം
http://mhrd.gov.in/sites/upload_files/mhrd/files/document-reports/AutonomyHEI.pdf

No comments:
Post a Comment