Friday, December 3, 2010

" അരുന്ധതിറോയിക്കെതിരായ കേസ്‌ ജനാധിപത്യവിരുദ്ധം" പോരാട്ടം -


അരുന്ധതി റോയ്ക്കെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിനെത്തുടര്‍ന്ന് പോരാട്ടം പുറപ്പെടുവിച്ച പ്രസ്താവന. (തീയതി 3-12-2010)
പോരാട്ടം
അരുന്ധതിറോയിക്കെതിരായ കേസ്‌ ജനാധിപത്യവിരുദ്ധം

കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹകുറ്റം
ചുമത്തി കേസെടുക്കാന്‍ ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നു. കേസേടുക്കേണ്ടതില്ലെന്നും അവരെ അറസ്റ്റ് ചെയ്ത് ആവശ്യമില്ലാത്ത പ്രശസ്തി ഉണ്ടാക്കി കൊടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവിച്ചതിനു ശേഷമാണ്
കോടതിയുടെ ഈ സൂപ്പര്‍ സര്‍ക്കാര്‍ കളി. അല്ലെങ്കില്‍ സര്‍ക്കാര്‍ ഗൂഡമായുണ്ടാക്കിയ ഭീരുത്വപൂര്‍ണമായ നീക്കം. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ നിലപാട് വ്യക്തമാക്കണം.

അരുന്ധതി റോയിയുടെ രക്തത്തിനുവേണ്ടിയുള്ള ദാഹം ഇപ്പോഴുണ്ടായതല്ല. സരോവര്‍ അണക്കെട്ട് പ്രശ്നം മുതല്‍ക്കുതന്നെ ആരംഭിച്ചതാണ് ഈ വേട്ട. കാശ്മീരിന്റെ തലവിധി കാശ്മീര്‍ ജനതയ്ക്ക് തന്നെ വിട്ടുകൊടുക്കണമെന്ന് അവര്‍ പ്രസംഗിച്ചതാണ് കുറ്റമെങ്കില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെതിരെയാണ് ആദ്യം മരണാനന്തര കേസേടുക്കേണ്ടത് എന്ന് വസ്തുതകള്‍ നിരത്തി അവര്‍ വാദിക്കുന്നു. നെഹ്‌റു മാത്രമല്ല ജയപ്രകാശ് നാരായണന്‍ മുതല്‍ രാജാജി, മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിവരെയുള്ള തലമുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഈ രീതിയില്‍ പ്രതികളാക്കി കേസേടുക്കേണ്ടിവരും എന്നാണ്‌ ഞങ്ങള്‍ക്ക് പറയാനുള്ളത്. അവരുടെ ലേഖനങ്ങളും പ്രസ്താവനകളും ഇതിനുള്ള തെളിവുകള്‍ നല്‍കുന്നവയാണ്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണയം ഒന്ന് മാത്രമാണ് ഇന്നത്തെ കാശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരം എന്ന് പറയുമ്പോള്‍ ഹാലിളകുന്നവര്‍ സ്വന്തമായി ദേശാഭിമാനമോ, കാശ്മീരിനെ സംബന്ധിച്ച ചരിത്രബോധമോ ഇല്ലാത്തവരാണ്. പത്തില്‍ ഒരാളെങ്കിലും ഇന്ന് കാശ്മീരിന് സ്വയം നിര്‍ണയാവകാശം ഉറപ്പുവരുത്തണമെന്നു വിശ്വസിക്കുന്നവരാണ്. അരുന്ധതി റോയോടൊപ്പം കവി വരവര റാവു, പ്രൊഫ. എസ.എ. ആര്‍. ഗീലാനി അടക്കമുള്ള മറ്റു ആറുപേരെ കൂടി പ്രതിയാക്കാനാണ് കോടതി നിര്‍ദേശം. ഭരണ വര്‍ഗ്ഗ താല്പര്യങ്ങള്‍ക്കെതിരായ വിസമ്മതങ്ങളെയും എതിര്‍പ്പുകളെയും ഒതുക്കിയെടുക്കുക എന്നതാണ് ഭരണകൂട ഭാഗമായ ജുഡീഷ്യറി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനും സത്യത്തിനും എതിരായ ഒരു കടന്നാക്രമണമാണ്‌, ജനാധിപത്യവിരുദ്ധവും. ഇപ്പോള്‍ പത്രപ്രവര്‍ത്തക ഷാഹിനക്കെതിരെയും മറ്റൊരു വ്യാജ ആരോപണത്തെ ആധാരമാക്കി കര്‍ണാടക പൊലിസ് കേസെടുത്തിരിക്കുന്നു. പത്രമാധ്യമങ്ങള്‍ക്കെതിരെയുള്ള ഒരു മുന്നറിയിപ്പുകൂടിയാണിത്. വര്‍ദ്ധിച്ചു വരുന്ന ഈ ഭരണകൂട അടിച്ചമര്‍ത്തല്‍ പ്രവണത ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ശക്തവും വ്യാപകവുമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ ജനാധിപത്യവാദികളും രാജ്യസ്നേഹികളും മുന്നോട്ടു വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പോരാട്ടം ജനറല്‍ കൌണ്‍സിലിനുവേണ്ടി
ചെയര്‍മാന്‍ : എം. എന്‍. രാവുണ്ണി
കണ്‍വീനര്‍: പി.ജെ.മാനുവല്‍

No comments:

Followers