Monday, August 25, 2014

രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയം

കൊളോണിയൽ നിയമങ്ങൾ ഇന്നത്തെ നവ ലിബറൽ ഭരണകൂടത്തിൻറെ കൈകളിലെ ഭദ്രമായ ആയുധങ്ങളായി പരിണമിക്കുന്ന കാഴ്ച്ചയാണ് സൽമാൻ കേസ്സിലൂടെ നാം കാണുന്നത്


മൗലികാവകാശങ്ങളുടെ മേൽ യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഭരണകൂടാധികാരം ഇവിടെ ജനങ്ങളെ അവരുടെ ശരീര ചലനങ്ങൾ മുതൽ രാഷ്ട്രീയാഭിമുഖ്യത്തെ വരെ നിയന്ത്രിക്കുന്ന പരമാധികാരമായി മാറുകയാണ് ചെയ്യുന്നത്.യുക്തിസഹമായ നിയന്ത്രണമെന്നത് ഭരണകൂടത്തിന്റെ, വ്യവസ്ഥയുടെ യുക്തിക്ക് അനുയോജ്യമായ നിയന്ത്രണമായി മാറുമ്പോൾ സംഘടിക്കാനും ആശയപ്രചരണത്തിനും,സഞ്ചരിക്കുന്നതിനും മറ്റുമുള്ള എല്ലാ മൗലികാവകാശങ്ങളും വലിയ തോതിൽ നിയന്ത്രിക്കപ്പെടുകയും മോണിടർ ചെയ്യപ്പെടുകയും ചെയ്യുന്നു.ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്ക് അകത്താണ് മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്ന നവലിബറൽ യുക്തിയെ അത് സ്ഥാപിച്ചെടുക്കുന്നു.മൗലികാവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമായി മാറുന്നതിലേക്കാണ് ഇത് നമ്മെ കൊണ്ടുചെന്നെത്തിക്കുക.

തുഷാർ നിർമൽ സാരഥി 

ദേശീയഗാനത്തേയും ദേശീയ പതാകയേയും ദേശീയതയെയും അപമാനിച്ചു എന്നാരോപിച്ച് തമ്പാനൂർ പൊലീസ് സൽമാനും സുഹൃത്ത് ദീപക്കിന
ുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്തിരിക്കുകയാണ്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A,ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66(എ),പ്രിവെൻഷൻ ഓഫ് ഇൻസൽറ്റ് ടു നാഷണൽ ഹോണർ ആക്ടിലെ 2,3 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.ഇതിൽ 124 എ (രാജ്യദ്രോഹം) ഒഴിച്ചുള്ള മറ്റു വകുപ്പുകൾ എല്ലാം ജാമ്യം ലഭിക്കാവുന്നവയാണ്. 


ഇന്ത്യൻ ശിക്ഷ നിയമത്തിലെ ആറാം അധ്യായത്തിൽ സ്റ്റേറ്റിനെതിരായ കുറ്റകൃത്യങ്ങൾ എന്ന തലക്കെട്ടിനു കീഴിലാണ് 124എ ഉൾപ്പെടുത്തിയിരിക്കുന്നത്.ബ്രിട്ടിഷ് ഭരണത്തിൽ 1837- 1839 കാലത്ത് അവതരിപ്പിക്കപ്പെട്ട ഡ്രാഫ്റ്റ് പീനൽ കോഡിൽ 113 ആം വകുപ്പായാണ് രാജ്യദ്രോഹകുറ്റം ഉൾപ്പെടുത്തിയിരുന്നത്.പക്ഷെ 1860-ൽ നിയമമാക്കപ്പെട്ടപ്പോൾ രാജ്യദ്രോഹകുറ്റം അതിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.എന്നാൽ 1870ൽ 27ആം ഭേദഗതി നിയമപ്രകാരം രാജ്യദ്രോഹകുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.അന്നുമുതൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ട ഒരു വകുപ്പായി അത് തുടരുന്നു.

കൊളോണിയൽ ഭരണകൂടം തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനാണ് രാജ്യദ്രോഹകുറ്റം ഇന്ത്യൻ നിയമ സംഹിതയിൽ ഉൾപ്പെടുത്തിയത്. തങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അവർ 124 എ ഉപയോഗിച്ചു.124a ക്കെതിരെ ഈ കാലഘട്ടത്തിൽ തന്നെ നിയമപോരാട്ടങ്ങളും ഉയർന്നിരുന്നു.'ബങ്കൊഭാസി കേസ്',ബാലഗംഗാധര തിലകനെതിരയ കേസ്സ് എന്നിവയായിരുന്നു അവയിൽ പ്രധാനപ്പെട്ടത്.ഈ രണ്ടു കേസ്സിലും പ്രതികളെ ശിക്ഷിക്കുകയായിരുന്നു.124 എ യിലെ 'രാജ്യത്തോട് കൂറില്ലായ്മ കാണിക്കുക' എന്ന നിർവ്വചനത്തെ തീർത്തും സങ്കുചിതമായി വ്യാഖ്യാനിച്ചാണ് ഈ രണ്ടു കേസ്സിലും വിധിയുണ്ടായത്.

സ്വാതന്ത്ര്യാനന്തരം കൊളോണിയൽ പാരമ്പര്യത്തിലൂന്നിയ മറ്റു നിയമങ്ങളോടൊപ്പം രാജ്യദ്രോഹകുറ്റവും നമ്മുടെ നിയമ പുസ്തകങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണ് കണ്ടത്.കോണ്‍ഗ്രെസ്സ് ഭരണകാലത്ത് കമ്മ്യുണിസ്റ്റുകൾക്കും ദേശീയ വിമോചന പോരാളികൾക്കും എതിരെ രാജ്യദ്രോഹകുറ്റം ഉപയോഗിക്കപ്പെട്ടു.കമ്മ്യുണിസ്റ്റ് പാർടി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ നക്സലൈറ്റ്കളെ നേരിടാനും 124a വകുപ്പ് ഉപയോഗിക്കപ്പെട്ടു.അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ നിരന്തരം പ്രയോഗിക്കപ്പെട്ട ഒരു വകുപ്പാണ് 124a എന്ന് കാണിക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്.

1962ൽ കേദാർ നാഥ് എന്നയാൾ സുപ്രീം കോടതിയിൽ 124a ക്കെതിരെ നൽകിയ കേസ്സിൽ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് രാജ്യദ്രോഹകുറ്റം എന്ന വാദം ഉയർത്തപ്പെട്ടു കേദാർ നാഥിന്റെ കേസ്സിനോപ്പം സമാനമായ നിയമപ്രശ്നങ്ങൾ ഉന്നയിച്ച ഉത്തർപ്രദേശിൽ നിന്നുമുള്ള മൂന്നു കേസ്സുകൾ കൂടി സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി.


ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേൽ 'യുക്തിപൂർണമായ നിയന്ത്രണങ്ങൾ' ഏർപ്പെടുത്താൻ ഭരണകൂടത്തിനു അധികാരമുണ്ടെന്ന് കണ്ട സുപ്രീംകോടതി 124a യുടെ ഭരണഘടനാ സാധുത അംഗീകരിച്ചു. അതെ സമയം കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി പൊതു ക്രമത്തിനു ഭംഗം വരുത്തുന്നതോ അക്രമത്തിനു പ്രേരകമാകുന്നതോ അല്ലെങ്കിൽ അത്തരം പ്രവണതകൾ ഉള്ളതോ ആയ കൃത്യങ്ങൾക്കായി മാത്രം 124a യുടെ പ്രയോഗം ചുരുക്കി നിശ്ചയിച്ചു.ഇന്ന് നമ്മുടെ നാട്ടിലെ രാജ്യദ്രോഹകുടറ്റത്തിന്റെ പ്രയോഗം ഈ വിധിന്യായത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമാണ്.ഇതനുസരിച്ച് സൽമാൻറെ പരാമര്ശങ്ങളും പ്രവർത്തിയും പൊതു ക്രമത്തിന് ഭംഗം വരുത്തുകയോ അക്രമത്തിനുള്ള ആഹ്വാനമാവുകയോ ചെയ്‌താൽ മാത്രമേ 124a പ്രകാരമുള്ള കുറ്റാരോപണം നിലനിൽക്കുകയുള്ളൂ എന്നിരിക്കെ തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ്സ് അമിതാധികാര പ്രയോഗവും മനുഷ്യാവകാശ ധ്വംസനവും അത്യന്തം അപലപനീയവുമാണ്.ഇന്ത്യൻ ദേശീയത ഒന്ന് കൂവി വിളിക്കുമ്പോഴേക്കും അല്ലെങ്കിൽ ഒരു തെറി വാക്കിലും വ്രണപ്പെടുന്നതാണോ? എന്നിട്ടും എന്ത് കൊണ്ടാണ് സൽമാനെതിരെ രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ടത് ?

കൊളോണിയൽ നിയമങ്ങൾ ഇന്നത്തെ നവ ലിബറൽ ഭരണകൂടത്തിൻറെ കൈകളിലെ ഭദ്രമായ ആയുധങ്ങളായി പരിണമിക്കുന്ന കാഴ്ച്ചയാണ് സൽമാൻ കേസ്സിലൂടെ നാം കാണുന്നത്. രണ്ടു തരത്തിലാണ് ഇത് സംഭവിക്കുന്നത്.124a പോലുള്ള ഇന്ത്യൻ നിയമ സംവിധാനത്തിൽ നിലനിർത്തപ്പെട്ട നിയമങ്ങളുടെ പ്രയോഗമാണ് ഒന്നാമത്.രണ്ടാമതായി കൊളോണിയൽ കാലഘട്ടത്തിൽ നിലനിന്നിരുന്ന പിന്നീട് പിൻവലിക്കപ്പെട്ടതുമായ നിയമങ്ങൾ തിരികെ കൊണ്ട് വരുന്നു.1919ൽ നടപ്പാക്കപ്പെട്ട രൗലറ്റ് ആക്റ്റ് ടാഡയുടെയും പോട്ടയുടെയും ഇപ്പോൾ യു.എ.പിഎ യുടെയും രൂപത്തിൽ തിരിച്ചു വന്നത് ഇതിന്റെ ഉദാഹരണമാണ്.മൗലികാവകാശങ്ങളുടെ മേൽ യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഭരണകൂടാധികാരം ഇവിടെ ജനങ്ങളെ അവരുടെ ശരീര ചലനങ്ങൾ മുതൽ രാഷ്ട്രീയാഭിമുഖ്യത്തെ വരെ നിയന്ത്രിക്കുന്ന പരമാധികാരമായി മാറുകയാണ് ചെയ്യുന്നത്.യുക്തിസഹമായ നിയന്ത്രണമെന്നത് ഭരണകൂടത്തിന്റെ, വ്യവസ്ഥയുടെ യുക്തിക്ക് അനുയോജ്യമായ നിയന്ത്രണമായി മാറുമ്പോൾ സംഘടിക്കാനും ആശയപ്രചരണത്തിനും,സഞ്ചരിക്കുന്നതിനും മറ്റുമുള്ള എല്ലാ മൗലികാവകാശങ്ങളും വലിയ തോതിൽ നിയന്ത്രിക്കപ്പെടുകയും മോണിടർ ചെയ്യപ്പെടുകയും ചെയ്യുന്നു.ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്ക് അകത്താണ് മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്ന നവലിബറൽ യുക്തിയെ അത് സ്ഥാപിച്ചെടുക്കുന്നു.മൗലികാവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമായി മാറുന്നതിലേക്കാണ് ഇത് നമ്മെ കൊണ്ടുചെന്നെത്തിക്കുക. അധീശ സമൂഹത്തിന്റെ ആശയമണ്ഡലത്തെ സ്ഥാപിച്ചെടുക്കുന്നതിൽ ഇത്തരം കേസുകളും അവ സംബന്ധിച്ച ചർച്ചകളും വലിയ പങ്കു വഹിക്കുന്നുണ്ട്.

വ്യത്യസ്തതകളും,വിയോജിപ്പും എതിർപ്പുകളുമില്ലാത്ത സമൂഹമാണ് സുരക്ഷിത സമൂഹം എന്ന അധീശ സമൂഹത്തിന്റെ യുക്തിയാണ് സൽമാൻ കേസ്സിന് അടിത്തറ പാകുന്നത്.രാഷ്ട്രീയമായ എതിർപ്പുകളെ,വ്യത്യസ്തതകളെ,വിയോജിപ്പുകളെ ക്രിമിനൽവല്ക്കരിക്കുക എന്ന തന്ത്രം തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. ഇത്തരം ഒരു കേസ്സിൽ പ്രതിയാക്കപ്പെടുന്ന സൽമാനെ പോലുള്ള സാധാരണ മനുഷ്യരെ അന്താരാഷ്‌ട്ര ഭീകരനാക്കാനും ഭരണകൂടത്തിന്റെ അപരിമിതമായ ശക്തി അയാൾക്കെതിരെ ഉപയോഗിക്കാനും ഈ ശക്തി പ്രകടനത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനും ഭരണകൂടത്തിനു കഴിയും.അതിനുള്ള ഒരവസരവും ഭരണകൂടം പാഴാക്കില്ല എന്നത് കൊണ്ട് കൂടിയാണ് എല്ലാ അധികാരബന്ധങ്ങളോടും കലഹിക്കുന്ന സൽമാൻ രാജ്യദ്രോഹിയാകുന്നത്.

Thursday, July 31, 2014

Jonathan Baud's Arrest In Kerala; International Community's Intervention Sought


An Appeal to International Community



The Arrest of the Swiss citizen Jonathan Baud who came to Kerala on tourist visa, by Kerala police on flimsy grounds, is highly discriminative and with ulterior motive. After the arrest in order to justify the same Kerala police is fabricating canards, that Jonathan has link with Maoists and he has come to attend the memorial meeting organized by Maoists to show the respect towards the Maoist Guerilla fighter Sinoj who became martyr in an accidental explosion took place on june 16th of 2014. The police also alleged that Jonathan addressed the meeting hence violated Foreigners Act.The police has taken a case against him and incarcerated in the dungeon hole named Iringalakkuda Sub Jail,Thrissur District,Kerala.

I was the Chairperson of the Sinoj Memorial Committee that organized the meeting and was a main Speaker. As the Chairperson I wish to state that Jonathan was neither an invitee to the meeting nor a speaker. And he did not addressed the meeting as the police was trying to depict with a sinister view.

According to Jonathan, he came to the meeting only out of curiosity as he is a left lenient person.He got the information of the meeting from an English Daily News Paper. He listen to the speeches delivered in the meeting up to the end. In the meantime he also purchased some English handbooks. As the meeting was formerly over Jonathan himself approached the organizers and expressed his wish to introduce himself to the audience who was started disbursing. Out of the same curiosity as the Chairperson I agreed to his longing. He introduced himself and expressed that he also share our sorrow caused by Sinoj’s martyrdom. It was only a casual talk,any humanitarian from any corner of the World can express.

The police and the state which is a culprit in granting V.I.P treatment to the Italian marines who had violated the international water laws as well as Indian laws and shot two fishermen to death is now taking a different approach to meet their narrow political ends. It is deplorable. And I/We regret for the unfortunate faith met out with Jonathan, though created by state , and request to the progressive and democratic forces and personalities of International Community to intervene in Jonathan’s affair and put pressure on the India/Kerala governments and see that his release from the Jail unconditionally.

M.N Ravunni

Vice President, Committee for the Release of Political Prisoners

Kerala,India

09249713184

Saturday, July 12, 2014

മാർക്സിസം: കീഴാളവിരുദ്ധ വായന ചരിത്രനിഷേധം

(മാർക്സിസത്തിനെതിരെ ഉത്തരാധുനിക ചിന്തകളുടെ പിൻപറ്റി അതിന്റെ എതിരാളികൾ ഉയർത്തിയ വിമർശനങ്ങളുടെ കാറ്റുപോയെങ്കിലും ഇന്ത്യപോലുള്ള ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ ഇന്നും മാർക്സിസ്റ്റുകൾ പല തവണ കണക്കു തീർത്തുകഴിഞ്ഞ വാദങ്ങൾ  ഉയർത്തി മാർക്സിസത്തെ ഇകഴ്ത്തികാട്ടാനുള്ള ശ്രമങ്ങൾ സജീവമാണ്. മാർക്സിസം ഇനിയും പിടികിട്ടാതിരിക്കുകയോ അല്ലെങ്കിൽ പിടികിട്ടിയിട്ടും ബുദ്ധിപരമായ സത്യസന്ധത കാട്ടാതിരിക്കുകയോ ചെയ്യുന്ന പല മാർക്സിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവികളും മാർക്സിസ്റ്റ്‌ വിശകലനത്തിന്റെ യുക്തി എന്ന പേരിൽ  കേവല യാന്ത്രിക യുക്തിയെ അവതരിപ്പിച്ചുകൊണ്ടാണ് അതിനെതിരെ ഉറഞ്ഞുതുള്ളുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിൽ (2014 മെയ് 5) സണ്ണി കപിക്കാട് എഴുതിയ 'മാർക്സിസം കീഴാള വിരുദ്ധമാണ് ' എന്ന ലേഖനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാധ്യമത്തിൽ വന്ന ലേഖനത്തിന് റിസ്വാൻ ബാവ എഴുതിയ മറുപടി ''സമയം വൈകിയെന്ന'' കാരണത്താൽ പ്രസിദ്ധീകരിക്കാതിരുന്നതിനാൽ  അദ്ദേഹം അത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ SOCIALIST PLATFORM  അതിവിടെ പ്രസിദ്ധീകരിക്കുന്നു. സണ്ണിയുടെ ലേഖനം വായിക്കാത്തവർക്കായി പ്രസ്തുത ലേഖനവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. --Team Socialist Platform )



റിസ്വാൻ ബാവ 

മാധ്യമം ആഴ്ചപ്പതിപ്പിൽ (2014 മെയ് 5) സണ്ണി കപിക്കാട് എഴുതിയ 'മാർക്സിസം കീഴാള വിരുദ്ധമാണ് ' എന്ന ലേഖനം ഗൗരവമേറിയ പരിശോധന ആവശ്യപ്പെടുന്നുണ്ട്. കേരളീയ സമൂഹത്തിൽ ജാതി ഇന്നും എങ്ങനെയാണ് നിലനിൽക്കുന്നത് എന്നത് സംബന്ധിച്ച് സണ്ണി നടത്തുന്ന നിരീക്ഷണങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതായിരിക്കുമ്പോൾ തന്നെ സാമൂഹിക വികാസത്തെക്കുറിച്ച് മാർക്സിസം മുന്നോട്ട് വെക്കുന്ന സൈദ്ധാന്തിക പരികൽപനകളെക്കുറിച്ച് സണ്ണി നടത്തുന്ന നിരീക്ഷണങ്ങൾ വസ്തുതാവിരുദ്ധവും തീർത്തും നിഷേധാത്മകവുമാണ്. സാമൂഹിക വികാസത്തെക്കുറിച്ച്ചുള്ള മാർക്സിസ്റ്റ്‌ സിദ്ധാന്തത്തെക്കുറിച്ച് സണ്ണി അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളുടെ പ്രാഥമികമായ ഒരു പരിശോധന മാത്രമാണ് ഈ കുറിപ്പ്.

മാർക്സിസം സ്വാഭാവികമായിത്തന്നെ കീഴാളവിരുദ്ധമാണെന്നും ജാതിപോലുള്ള സങ്കീർണ സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനുള്ള കെല്പ് മാർക്സിസ്റ്റ്‌ വിശകലന സാമഗ്രികൾക്കില്ലെന്നും സ്വകാര്യ സ്വത്തിനെക്കുറിച്ചും ചരിത്രവികാസത്തെക്കുറിച്ച്ചുമുള്ള മാർക്സിസ്റ്റ്‌ സങ്കല്പനങ്ങൾ കേരളീയ സമൂഹത്തിനുണ്ടാക്കിയ അവബോധങ്ങൾ വിചിത്രവും വിനാശകാരിയും കീഴാളവിരുദ്ധവുമാണെന്നും സണ്ണി നിരീക്ഷിക്കുന്നു. കീഴാളവിരുദ്ധത മാർക്സിസത്തിൽ ലീനമായതിനാലാണ് സമൂഹത്തിന്റെ സമഗ്രമായ അഴിച്ചുപണിക്ക് നേതൃത്വം കൊടുക്കാൻ എല്ലാ തരത്തിലും ഗുണത്തിലും പെട്ട മാർക്സിസ്റ്റുകൾ പരാജയപ്പെടുന്നത് എന്നും മാർക്സിസത്തിന്റെ വർഗ വിശകലന യുക്തിയിലാണ് കീഴാള വിരുദ്ധത കുടികൊള്ളുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ജാതിയെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യൻ മാർക്സിസ്റ്റുകൾ വരുത്തിയ ചരിത്രപരമായ വീഴ്ച സംബന്ധിച്ച് സണ്ണി ഉയർത്തുന്ന വിമർശനങ്ങൾ ന്യായമായിരിക്കുമ്പോൾ തന്നെ ആ പരാജയത്തിന്റെ ഉത്തരവാദിത്വം മാർക്സിസ്റ്റ്‌ വിശകലന സാമഗ്രികളിലും മാർക്സിസത്തിൽ തന്നെയുമാണെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. തികഞ്ഞ ആശയവാദമാണ് ഈ നിരീക്ഷണങ്ങളുടെ അടിത്തറ. അതിഭൗതികവാദമാണ് അതിന്റെ രീതിശാസ്ത്രം.
മാർക്സിസ്റ്റ്‌ വിശകലനത്തിന്റെ യുക്തി എന്ന പേരിൽ സണ്ണി അവതരിപ്പിക്കുന്നത് കേവല യാന്ത്രിക യുക്തിയാണ്. എന്നാൽ മാർക്സിസം മുന്നോട്ട് വെക്കുന്ന യുക്തി വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ യുക്തിയാണ്. സാമൂഹിക വികാസത്തെക്കുറിച്ച്ചുള്ള വിശകലനത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദ യുക്തിയുടെ പ്രയോഗമാണ് മാർക്സിസം മുന്നോട്ട് വെക്കുന്ന ചരിത്രപരമായ ഭൗതികവാദം. മാർക്സിസ്റ്റ്‌ സൈദ്ധാന്തിക പരികല്പനകളുടെ അടിസ്ഥാന സങ്കല്പനങ്ങളിൽ ഒന്നാണിത്.

ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിത്തറ, മാർക്സും എംഗൽസും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത് ജീവിക്കുന്ന മാനവസമൂഹമാണ്. ഇതനുസരിച്ച് മനുഷ്യൻ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ നിലനിൽപ്പിനായി നടത്തുന്ന ഉത്പാദനവും, ജീവിതത്തിന്റെ പുനരുത്പാദനവുമാണ് മാനവ ചരിത്രത്തിന്റെ വികാസത്തിലെ നിർണ്ണായക ഘടകം. സാമൂഹ്യജീവിയായ മനുഷ്യൻ സമൂഹത്തിന്റെ ഉത്പാദന പ്രക്രിയയിൽ വഹിക്കുന്ന പങ്കും, അങ്ങനെ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ സമൂഹത്തിൽ എപ്രകാരമാണ് വിതരണം ചെയ്യപ്പെടുന്നത് എന്നതുമാണ്‌ മനുഷ്യസമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനം. മാർക്സ് പറയുന്നു : "മാനവചരിത്രത്തിന്റെ ആദ്യ പരിസരം തീർച്ചയായും, ജീവിക്കുന്ന മനുഷ്യന്റെ നിലനിൽപ്പാണ്. അതുകൊണ്ട് ആദ്യം സ്ഥാപിക്കപ്പെടേണ്ട വസ്തുത മനുഷ്യരുടെ ഭൗതിക സംഘാടനവും അതിന്റെ ഫലമായി ശേഷിക്കുന്ന പ്രകൃതിയുമായി അതിനുള്ള ബന്ധവുമാണ്."1. ഇവിടെ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് ചരിത്രത്തിന്റെ അടിസ്ഥാനം നിലനിൽക്കുന്ന സമൂഹത്തിലെ സാമൂഹിക സംഘടന എങ്ങനെയെന്നതിനെ ആശ്രയിച്ചാണ്‌ എന്നതാണ്. മാർക്സിനെ സംബന്ധിച്ചിടത്തോളം ഈ സംഘാടനം കേവലമായ ഒന്നല്ല.അദ്ദേഹം തുടരുന്നു. " അവർ അവരുടെ നിലനിൽപ്പിന്റെ ഉപാധികൾ നിർമിക്കാൻ തുടങ്ങുന്നതോടെ, അവരുടെ ഭൗതികമായ സംഘാടനത്തിന്റെ ഉപാധികൽക്കനുസരിച്ച്ചുള്ള ചുവടാണിത്, മൃഗങ്ങളിൽ നിന്നും സ്വയം വേർതിരിച്ചു കാണാൻ തുടങ്ങുന്നു.നിലനിൽപ്പിന്റെ ഉപാധികൾ നിർമ്മിക്കുന്നതോടെ മനുഷ്യർ യഥാർത്ഥത്തിൽ അവരുടെ യഥാർത്ഥ ഭൗതിക ജീവിതമാണ് നിർമ്മിക്കുന്നത്."2.

മാർക്സിനെ സംബന്ധിച്ചിടത്തോളം ഉത്പാദന പ്രക്രിയ കേവലമായ ഒന്നായിരുന്നില്ല എന്നാണ് ഇത് കാണിക്കുന്നത് . മറിച്ച്  ജീവിതത്തിന്റെ ആവിഷ്ക്കരണം തന്നെയാണ് . "മനുഷ്യൻ എങ്ങനെയാണോ ജീവിതം ആവിഷ്ക്കരിക്കുന്നത്‌ അത് പോലെയാണവർ . അതുകൊണ്ട് അവരെന്താണെന്നത് അവരുടെ ഉല്പാദനവുമായി , എന്തുകൊണ്ടാണ് ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത് എന്നത് രണ്ടും, ഏകീഭവിച്ചിരിക്കുന്നു "3.


മാർക്സ് വർഗ്ഗത്തെ കേവലമായി കണ്ടെത്തുകയല്ല . മറിച്ച്  ചരിത്രത്തെ സംബന്ധിച്ചു യാഥാർത്യ ബോധത്തോടെയുള്ള പരിശോധനയിൽ നിന്നാണ് വർഗ്ഗത്തെ സ്ഥാപിച്ചെടുക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു . സാമൂഹിക സംഘാടനത്തിന് സോപാധികമായിട്ടാണ് മനുഷ്യൻ നിലനിൽപ്പിനുള്ള ഉപാധികൾ നിർമ്മിക്കുന്നത് എന്നും അപ്രകാരം സോപാധികമായി നടക്കുന്ന ഉത്പാദനം മനുഷ്യന്റെ യഥാർഥ ഭൗതിക ജീവിതത്തിന്റെ ആവിഷ്ക്കാരമാണെന്നുമുള്ള മാർക്സിന്റെ നിരീക്ഷണം ജാതി ഉൾപ്പടെയുള്ള ഏതൊരു സാമൂഹ്യ സാഹചര്യങ്ങളുടെയും വിശകലനത്തിൽ പ്രസക്തമാണ് . അങ്ങനെ പരിശോധിക്കുമ്പോൾ ജാതി പ്രശ്നം സവിശേഷ സാമൂഹ്യ സാഹചര്യമായിരിക്കുമ്പോൾ തന്നെ അടിസ്ഥാനപരമായി ഒരു വർഗ്ഗ പ്രശ്നമാണെന്ന് കാണാൻ കഴിയും.


എന്നാൽ അത്തരത്തിൽ ഒരു പരിശോധന നടത്തുന്നതിനു പകരം ജാതിയെ പൂർണ്ണമായും അവഗണിക്കുന്ന വികലമായ ഒരു വർഗ്ഗ വീക്ഷണം മുന്നോട്ടുവയ്ക്കുകയാണ് തുടക്കം മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനങ്ങൾ ചെയ്തത് . അതാകട്ടെ ചരിത്രപരമായി തന്നെ വളരെ ഗുരുതരമായ ഒരു വീഴ്ചയുമായിരുന്നു . സാമ്പത്തിക പ്രവർത്തനമാണ് മനുഷ്യ ചരിത്രത്തിന്റെ ഏറ്റവും നിർണ്ണായകമായ ഘടകമെന്ന മാർക്സിന്റെ നിരീക്ഷണത്തെ വളരെ യാന്ത്രികമായി പ്രയോഗിച്ചതു കൊണ്ടാണ് ഈ ഗുരുതരമായ തെറ്റിലേക്ക് ഇന്ത്യൻ കമ്മുണിസ്റ്റുകൾ എത്തിപ്പെട്ടത് . പക്ഷെ സാമ്പത്തിക പ്രവർത്തനങ്ങൾ (നിലനിൽപ്പിനുള്ള ഉപാധികളുടെ നിർമ്മാണവും ഉത്പന്നങ്ങളുടെ വിതരണവും ) അടിസ്ഥാനപരമായിരിക്കുമ്പോൾ തന്നെ അത് മാത്രമാണ് മാനവചരിത്രത്തിന്റെ അടിസ്ഥാനം എന്ന കാഴ്ച്ചപ്പാട് ഒരിക്കലും മാർക്സിസം മുന്നോട്ടു വച്ചിട്ടില്ല . മാത്രവുമല്ല അത്തരം കാഴ്ച്ചപാടിനെ എംഗൽസ് ശക്തമായി വിമർശിക്കുന്നുമുണ്ട്. അദ്ദേഹം പറയുന്നു "ചരിത്രത്തിന്റെ ഭൗതികവാദ സങ്കൽപ്പനത്തെ സംബന്ധിച്ചിടത്തോളം ഉത്പാദനവും യഥാർഥ ജീവിതത്തിന്റെ പുനരുത്പാദനവുമാണ് ആത്യന്തികമായി ചരിത്രത്തിലെ നിർണായക ഘടകം . ഞാനോ മാർക്സോ ഇതല്ലാതെ മറ്റൊന്നും സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല . അതുകൊണ്ട് ആരെങ്കിലും ഇതിനെ സാമ്പത്തിക ഘടകം മാത്രമാണ് നിർണ്ണായകം എന്ന് വളച്ചൊടിക്കുന്നെങ്കിൽ അയാൾ ആ നിലപാടിനെ അർത്ഥമില്ലാത്ത , അമൂർത്തമായ അയുക്തമായ വാക്യമായി പരിവർത്തനപ്പെടുത്തുകയുമാണ് ചെയ്യുന്നത് "4


ഇവിടെ എംഗൽസ് ചൂണ്ടിക്കാണിക്കുന്നത് പോലെ സാമ്പത്തിക ഘടകത്തെ അയുക്തമായി മനസ്സിലാക്കി  പ്രയോഗിക്കുകയാണ് ഇന്ത്യയിലെ ആദ്യകാല കമ്മ്യുണിസ്സ്റ്റുകൾ   ചെയ്തത് .സാമ്പത്തിക അടിത്തറയെ അടിസ്ഥാനപ്പെടുത്തികൊണ്ട് വികസിപ്പിച്ചെടുത്ത വികലമായ വർഗ്ഗവിശകലന യുക്തി മൂലമാണ് കമ്മ്യുണിസ്സ്റ്റുകൾക്ക് ആരംഭത്തിൽ അത് കഴിയാതെ പോയതെങ്കിൽ വലതുപക്ഷത്ത്‌ നിലയുറപ്പിച്ച് തിരുത്തൽവാദത്തിലേക്ക് മുതലക്കൂപ്പ് കുത്തിയതിനാൽ ഇപ്പോഴത്തെ വ്യവസ്ഥാപിത ഇടതുപക്ഷത്തിൽ ആ തെറ്റ് രൂഡമൂലമാവുകയും ചെയ്തു . അത് കൊണ്ട് തന്നെ ജാതിയെ സാമ്പത്തിക അടിത്തട്ടിലല്ല ഒരു സാംസ്കാരിക രൂപമെന്ന നിലയിൽ മേൽത്തട്ടിലാണ് അവർ പ്രതിഷ്ഠിച്ചത്. എന്നാൽ സാമ്പത്തിക അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ ജാതീയതയുടെ കരാളതയെ കാണാൻ അവർക്ക് കഴിഞ്ഞില്ല . ഇ.എം.എസ്സിന്റെ ജാതി-ജന്മി-നാടുവാഴിത്തം എന്ന വിശകലനത്തിൽ ഈ വികല യുക്തിയുടെ അവതരണം കാണാവുന്നതാണ്.


വിശദമായി പരിശോധിച്ചാൽ മാർക്സിസത്തിന്റെ അന്തസത്തയായ വൈരുദ്ധ്യാത്മകതയെ ശരിയായ അർത്ഥത്തിൽ സ്വാംശീകരിക്കുന്നതിനും പ്രയോഗിക്കുന്നതിനും വന്ന വീഴ്ചയാണ്  ആദ്യകാല കമ്മ്യുണിസ്സ്റ്റുകൾക്ക് ജാതിയെ അവഗണിക്കുന്നതിലേക്ക് നയിച്ച വീക്ഷണ വൈകല്യത്തിന് കാരണമായത് എന്ന് കാണാൻ കഴിയും . ജാതിപ്രശ്നത്തിൽ ഉണ്ടായത് പോലെ ഗുരുതരമായ വീഴ്ച്ചകൾ കമ്മ്യുണിസ്സ്റ്റുകൾ മറ്റു പല വിഷയങ്ങളിലും വരുത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട് . സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിനോടും ഗാന്ധിയൻ ചിന്തയോടുമുള്ള സമീപനത്തിലും , രണ്ടാം ലോകമഹായുദ്ധം , ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം , സ്വാതന്ത്ര്യ ലബ്ധി തുടങ്ങിയ പല പ്രശ്നങ്ങളിലും ആദ്യകാല കമ്മ്യുണിസ്സ്റ്റുകളും, സ്വാതന്ത്ര്യാനന്തരം ഇതിന്റെ തുടർച്ചയായി പാർലമേന്റിനോടുള്ള സമീപനം , മർദ്ദിത ദേശീയതകളുടെ വിമോചനത്തിന്റെ പ്രശ്നം , ഇന്ത്യാ - ചൈന യുദ്ധം , അടിയന്തിരാവസ്ഥ തുടങ്ങിയവയോടും വ്യവസ്ഥാപിത കമ്മ്യുണിസ്സ്റ്റു പാർട്ടികളും സ്വീകരിച്ച നിലപാടുകളിൽ ഉണ്ടായ പിഴവുകൾ എന്നിവയുടെയെല്ലാം അടിസ്ഥാനം ഇതേ യാന്ത്രികമായ പ്രയോഗവും മറുവശത്ത് തിരുത്തൽവാദത്തിന്റെ സ്വാധീനവുമാണ് . മാർക്സിസം കീഴാള വിരുദ്ധമാണെന്ന് സണ്ണി വിലയിരുത്തുമ്പോൾ അതിനു ആശയ പരിസരമാകുന്നത് ഇതേ തിരുത്തൽവാദവും യാന്ത്രികമായ പ്രയോഗമാണ് . അല്ലാതെ യഥാർഥ മാർക്സിസമല്ല . ഇന്ത്യയിലെ സി . പി . എം . , സി . പി . ഐ . അടക്കമുള്ള വ്യവസ്ഥാപിത കമ്മ്യുണിസ്സ്റ്റു പാർട്ടികൾ ഇന്നും ഇതേ വീക്ഷണ വൈകല്യം വർഗ്ഗവിശകലനത്തിൽ ഉൾപ്പടെ തുടരുന്നുണ്ട് . അതുകൊണ്ടാണ് കേരളത്തിലെ കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഗുണഭോക്താക്കളായ മദ്ധ്യവർഗ്ഗത്തിന്റെ അസഹിഷ്ണുതയെക്കുറിച്ചു സണ്ണിയ്ക്ക് പറയേണ്ടിവരുന്നത് . ഒരു കമ്മ്യുണിസ്സ്റ്റു പാർട്ടി എങ്ങനെയാണ് മദ്ധ്യവർഗ്ഗത്തിന്റെ രാഷ്ട്രീയ പ്രതിനിധാനമായി മാറി എന്നത് പക്ഷെ സണ്ണിയുടെ ആലോചനാവിഷയമാകുന്നില്ല.


എന്നാൽ ഈ വ്യവസ്ഥാപിത ധാരക്കപ്പുറത്ത് പ്രവർത്തിക്കുന്ന പല കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനങ്ങളും ഇന്ന് ജാതി പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട് . പക്ഷെ സണ്ണി അവയെക്കുറിച്ചു മൗനം പാലിക്കുകയാണ് ചെയ്യുന്നത് . തുടക്കത്തിലെ കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനത്തിനകത്ത് നിലനിന്ന പിഴവുകളെ ക്രമേണ തിരിച്ചറിഞ്ഞും മറികടന്നുമാണ് അവ ജാതിയെ അഭി സംബോധന ചെയ്യുന്ന തലത്തിലേക്ക് ഉയർന്നിട്ടുള്ളത് .


പ്രയോഗമാണ് അറിവിന്റെ അടിസ്ഥാനം എന്നാണ്  മാർക്സിസം നിരീക്ഷിക്കുന്നത് . അറിവ് പ്രയോഗത്തിൽ നിന്ന് ആവിർഭവിക്കുകയും തിരിച്ചു പ്രയോഗത്തെ സേവിക്കുകയും ചെയ്യും എന്നതാണ് അറിവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം. ഈ വൈരുദ്ധ്യാത്മക ബന്ധത്തെ ശരിവെക്കുന്നതാണ് ജാതിയെ അഭിസംബോധന ചെയ്യാൻ തയ്യാറായിട്ടുള്ള കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനങ്ങളുടെ ചരിത്രം . ഉപരിപ്ളവമായതിൽ നിന്ന് ആഴത്തിലേക്ക് എന്നതാണ് അറിവിന്റെ വികാസ നിയമം . ഇന്ത്യൻ കമ്മ്യുണിസ്സ്റ്റു പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും , മാർക്സിസത്തെക്കുറിച്ചു തന്നെയുമുള്ള അതിന്റെ ധാരണകൾ ശുഷ്ക്കമായിരുന്നു . അതുകൊണ്ടാണ് ജാതിയെ അവഗണിക്കൽ ഉൾപ്പടെയുള്ള വീഴ്ച്ചകൾ അത് വരുത്തിയത് . പക്ഷെ തുടർച്ചയായതും കൂടുതൽ തീക്ഷ്ണവുമായ വിപ്ളവപ്രയോഗത്തിലൂടെ ശുഷ്ക്കമായ അറിവ് ആഴത്തിലാവുകയും ജാതി പ്രശ്നത്തിൽ വരുത്തിയ വീഴ്ച്ച ഇന്ന് തിരിച്ചറിയാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു . അതുകൊണ്ട് തന്നെ 'ബ്രാഹ്മണ്യം ഇന്ത്യൻ ഭരണകൂടത്തിന്റെ ലോക വീക്ഷണത്തിന്റെയും മൂല്യബോധത്തിന്റെയും ഉൾക്കാമ്പാണെന്ന്' 5 വിലയിരുത്താൻ കഴിയുന്ന കമ്മ്യുണിസ്സ്റ്റു പാർട്ടികൾ ഇന്ന് നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട് . തീർച്ചയായും അവ ഈ നിലപാടിലേക്കെത്തിയത് അവയുടെ നേതൃത്വത്തിന്റെ മികവു കൊണ്ടല്ല മറിച്ചു് കഴിഞ്ഞ കാലത്തെ വിപ്ളവ പ്രയോഗങ്ങളുടെ തെറ്റുകളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ട് ക്രമേണയുണ്ടായ വികാസമാണത് . എന്നാൽ കമ്മ്യുണിസ്സ്റ്റു വിരുദ്ധത മൂലം ഈ വികാസത്തെ അടയാളപ്പെടുത്താൻ സണ്ണി തയ്യാറാവുന്നില്ല . മറിച്ചു് തന്റെ അതിഭൗതികവാദ വീക്ഷണത്തിനനുയോജ്യമായവണ്ണം എല്ലാ തരത്തിലും ഗുണത്തിലുംപെട്ട മാർക്സിസ്റ്റുകൾ കേരളീയ സമൂഹത്തിന്റെ സമഗ്രമായ അഴിച്ചുപണിക്ക് നേതൃത്വം കൊടുക്കാൻ പരാജയപ്പെടുന്നത് മാർക്സിസത്തിൽ കീഴാള വിരുദ്ധത ലീനമായിരിക്കുന്നതിനാലാണ് എന്ന് പ്രസ്താവിച്ചു കൊണ്ട് വിപ്ളവ കമ്മ്യുണിസ്സ്റ്റു പക്ഷത്തെ തന്റെ കുറിപ്പിന്റെ പരിധിയിൽ നിന്നും നിഷ്ക്കാസനം ചെയ്യുന്നു . ദളിതരുടെ വിമോചനത്തിനും മുന്നേറ്റത്തിനും ഏറ്റവും അടുത്ത സഖ്യകക്ഷിയെ , പ്രത്യയ ശാസ്ത്രത്തെയാണ് സണ്ണി ഇതിലൂടെ തമസ്ക്കരിക്കുന്നത് എന്നതിനാൽ സണ്ണിയുടെ കുറിപ്പ് കറകളഞ്ഞ ആശയവാദവും ചരിത്രനിഷേധവും അതുകൊണ്ട് തന്നെ പിന്തിരിപ്പനുമാണെന്ന് പറയാതിരിക്കാൻ കഴിയില്ല .

റഫറൻസ്:

1. A Critique of The German Ideology, Karl Marx, Progress Publishers,1968

2.ibid.

3.ibid.

4.Letter dated 21.09.1890 from Frederic Engels to J.Bloch

5.ബ്രാഹ്മണ്യവിരുദ്ധ പോരാട്ടവും പ്രസക്തിയും, കനൽ പ്രസിദ്ധീകരണ കേന്ദ്രം, തൃശൂർ


സണ്ണിയുടെ ലേഖനം 

മാര്‍ക്സിസം കീഴാളവിരുദ്ധമാണ്

സണ്ണി എം. കപിക്കാട്


മാര്‍ക്സിസത്തെ ഒരു സിദ്ധാന്തമെന്ന നിലയില്‍ സംരക്ഷിച്ചുനിര്‍ത്താന്‍ പരിശ്രമിക്കുന്ന ബുദ്ധിജീവിവൃന്ദവും മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്‍െറ എക്കാലത്തെയും ഗുണഭോക്താക്കളായ മധ്യവര്‍ഗവും പ്രബലമായിരിക്കുന്ന കേരളത്തില്‍ മാര്‍ക്സിസത്തോടുള്ള വിമര്‍ശം കടുത്ത അസഹിഷ്ണുതയെ ക്ഷണിച്ചുവരുത്താനിടയുണ്ട്. എങ്കിലും, ഈ വിമര്‍ശം ഇനി നീട്ടിവെക്കാനാവില്ല. കാരണം, ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉദയംചെയ്ത ‘സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍’ നടത്തിയ ദയാരഹിതമായ ഹിംസകള്‍ തെല്ലും അലോസരപ്പെടുത്താത്ത ഒരു സമൂഹമാണ് നമ്മുടേത് എന്നുമാത്രമല്ല, ഇപ്പോഴും ‘മാര്‍ക്സിസം അജയ്യമാണ്’ എന്ന് ചുവരെഴുത്ത് നടത്തുന്നവര്‍ കൂടിയാണ് നാം. ചിന്താശൂന്യമായ അവകാശവാദങ്ങള്‍ക്കപ്പുറം മാര്‍ക്സിസം ‘പ്രയോഗക്ഷമമായ ഒരു തത്ത്വശാസ്ത്ര’മെന്ന നിലയില്‍ കേരള ചരിത്രത്തില്‍ നിര്‍വഹിച്ച പങ്ക് എന്ത് എന്ന അന്വേഷണമാണ് പ്രസക്തം.
ആധുനിക കേരളത്തില്‍ നടന്ന ദേശീയ-ഇടതുപക്ഷ വിപ്ളവ മുന്നേറ്റങ്ങള്‍ക്കുശേഷം ഇന്ന് നാം കണക്കെടുക്കുമ്പോള്‍, ആധുനികതയുടെ വരവിനുമുമ്പ് അടിമജാതികളായിരുന്ന സമൂഹങ്ങളും ആദിവാസികളും ഏറ്റവും ദരിദ്രരും ബഹിഷ്കൃതരുമായി തുടരുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. ആധുനികതക്കു മുമ്പ് സ്വത്തും  അധികാരവും പദവിയും ഉണ്ടായിരുന്ന വിഭാഗങ്ങള്‍തന്നെയാണ് ഇപ്പോഴും അവ കൈവശംവെച്ചിരിക്കുന്നത്. കേരളീയ സമൂഹത്തില്‍ ഒരു മാറ്റവും നടന്നിട്ടില്ളെന്നല്ല പറയുന്നത്. മറിച്ച്, വിപുലവും അടിസ്ഥാനപരവുമായ മാറ്റമുണ്ടാക്കുന്നതില്‍ മുമ്പ് സൂചിപ്പിച്ച ദേശീയ-ഇടതുപക്ഷ മുന്നേറ്റങ്ങള്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമാണുന്നയിക്കുന്നത്.
ഗാന്ധിയന്‍ ദേശീയ പ്രസ്ഥാനത്തിന് സമൂഹത്തിലെ അധികാരബന്ധങ്ങളെ പൊളിച്ചെഴുതാനുള്ള ഒരു അജണ്ട ഉണ്ടായിരുന്നില്ല. ഇല്ളെന്ന് മാത്രമല്ല, ഈ അധികാരബന്ധങ്ങളെ പവിത്രമായി കരുതി, അതിനുള്ളില്‍നിന്നുകൊണ്ടുള്ള നീക്കുപോക്കുകളെക്കുറിച്ചാണ് ഗാന്ധി സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഇടതുപക്ഷത്തിന്‍െറ കാര്യം അതായിരുന്നില്ല. മാര്‍ക്സിസം വിഭാവനംചെയ്യുന്ന സോഷ്യലിസ്റ്റ് സമൂഹസൃഷ്ടിയായിരുന്നു അവരുടെ ലക്ഷ്യം. കേരളീയ സമൂഹത്തെ പുനര്‍സൃഷ്ടിക്കാനായുള്ള നീക്കങ്ങളില്‍ ആയിരങ്ങളുടെ ജീവനും ജീവിതവുമാണ് സമര്‍പ്പിക്കപ്പെട്ടത്. ഇങ്ങനെ ഒരു തലമുറ മുഴുവനും ക്ളേശിച്ചിട്ടും കേരളീയ സമൂഹത്തിന്‍െറ ശ്രേണീവ്യവസ്ഥ (social hirearchy) അടിസ്ഥാനപരമായി ഉലയാതെനിന്നതെന്തുകൊണ്ടാണ്?
ഇവരുടെ ആത്മാര്‍ഥതയെ ഒട്ടും സംശയിക്കാതെ തന്നെ, ആത്മാര്‍ഥതയും അര്‍പ്പണബോധവും ചരിത്രപരവും ദാര്‍ശനികവുമായ ഉള്‍ക്കാഴ്ചകള്‍ക്ക് പകരംവെക്കാവുന്നവയല്ളെന്നുപറയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കേരളീയ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് സംഭവിച്ച പിഴവുകള്‍തന്നെയാണ് സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് നേതൃത്വംകൊടുക്കാന്‍ അവരെ അപ്രാപ്തരാക്കിയത്. ഇവിടെയാണ് മാര്‍ക്സിസത്തിന്‍െറ വിശകലന സാമഗ്രികളെ സംബന്ധിച്ച ആലോചന പ്രസക്തമാകുന്നത്. മാര്‍ക്സിസ്റ്റ് വിശകലനവിദ്യയിലൂടെ ഇടതുപക്ഷം കേരളീയ സമൂഹത്തെക്കുറിച്ച് സൃഷ്ടിച്ച സങ്കല്‍പങ്ങള്‍ ഉപരിപ്ളവവും സമൂഹത്തിന്‍െറ ആന്തരിക ബലതന്ത്രത്തെ മനസ്സിലാക്കുന്നതില്‍ പരാജയവുമായിരുന്നു.
ലോകത്തിന്‍െറ ചരിത്രം വര്‍ഗസമരത്തിന്‍െറ ചരിത്രമാണെന്ന് പ്രഖ്യാപിക്കുന്ന മാര്‍ക്സിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്‍പനമാണ് വര്‍ഗം. ‘‘ഇന്ന് ബൂര്‍ഷ്വാസിക്ക് അഭിമുഖമായി നില്‍ക്കുന്ന എല്ലാ വര്‍ഗങ്ങളിലുംവെച്ച് യഥാര്‍ഥത്തില്‍ വിപ്ളവകാരിയായ വര്‍ഗം തൊഴിലാളിവര്‍ഗമാണ്. ആധുനികവ്യവസായത്തിന്‍െറ മുന്നില്‍ മറ്റു വര്‍ഗങ്ങളെല്ലാം ക്ഷയിക്കുകയും ഒടുവില്‍ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗമാണ് അതിന്‍െറ സവിശേഷവും സാരവത്തുമായ ഉല്‍പന്നം’’ (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ). സോഷ്യലിസ്റ്റ് സമൂഹ നിര്‍മാണമേറ്റെടുക്കാന്‍ ചരിത്രപരമായ ശേഷി കൈവരിച്ചിരിക്കുന്ന ഒരേ ഒരു വര്‍ഗം ആധുനിക തൊഴിലാളിവര്‍ഗം മാത്രമാണെന്നും മാര്‍ക്സ് അടിവരയിട്ട് പറയുന്നുണ്ട്.
അതായത്, അനിവാര്യമായൊരു ചരിത്രദൗത്യം -സോഷ്യലിസ്റ്റ് നിര്‍മാണം-  നിറവേറ്റാന്‍ശേഷിയുള്ള ഒരേ ഒരു വര്‍ഗം എന്ന നിലയിലാണ് മാര്‍ക്സിസത്തിലേക്ക് ‘തൊഴിലാളികള്‍’ കടന്നുവരുന്നത്. അല്ലാതെ, കാല്‍പനികന്മാര്‍ പ്രചരിപ്പിക്കുന്നപോലെ പാവപ്പെട്ടവരെ രക്ഷിക്കാനൊരു സിദ്ധാന്തം ചമക്കുകയായിരുന്നില്ല മാര്‍ക്സ്. മറ്റു വര്‍ഗങ്ങളെക്കുറിച്ച് മാര്‍ക്സ് പറയുന്നത് ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും.
‘‘ഇടത്തരവര്‍ഗത്തിന്‍െറ വിഭാഗങ്ങളെന്നനിലക്കുള്ള തങ്ങളുടെ നിലനില്‍പിനെ നാശത്തില്‍നിന്ന് രക്ഷിക്കാന്‍വേണ്ടി താഴെക്കിടയിലുള്ള ഇടത്തരം വ്യവസായികള്‍, ഷോപ്പുടമകള്‍, കൈവേലക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവരെല്ലാംതന്നെ ബൂര്‍ഷ്വാസിക്കെതിരായി പോരാടുന്നു. അതുകൊണ്ട് അവര്‍ വിപ്ളവകാരികളല്ല, യാഥാസ്ഥികന്മാരാണ്, പോരാ, പിന്തിരിപ്പന്മാരാണ്. കാരണം, അവര്‍ ചരിത്രത്തിന്‍െറ ചക്രം പിറകോട്ട് തിരിക്കാനാണ് ശ്രമിക്കുന്നത്. ഇനി സംഗതിവശാല്‍ അവര്‍ വിപ്ളവകാരികളാണെങ്കില്‍ അതിനുള്ള കാരണം അവര്‍ താമസിയാതെ തൊഴിലാളിവര്‍ഗത്തിലേക്ക് മാറുമെന്ന വസ്തുതമാത്രമാണ്.’’ ഒരു പടികൂടി കടന്ന് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നത് ‘‘ആ ആപല്‍ക്കാരിയായ വര്‍ഗത്തെ, സമൂഹത്തിലെ ചെറ്റകളെ, പഴയ സമൂഹത്തിന്‍െറ അടിത്തട്ടില്‍നിന്ന് എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ളവം അവിടവിടെ പ്രസ്ഥാനത്തിലേക്ക് അടിച്ചുകൊണ്ടുവന്നു എന്നുവരാം’’ (മാനിഫെസ്റ്റോ).
ഇത്തരമൊരു അടിച്ചുകൊണ്ടുവരവ് കേരളത്തിന്‍െറ ചരിത്രത്തിലും സംഭവിച്ചിട്ടുണ്ട്. അതെ, പഴയ സമൂഹത്തിന്‍െറ ഏറ്റവും അടിത്തട്ടില്‍നിന്ന് എടുത്തെറിയപ്പെട്ടവരായ ദലിതരും ആദിവാസികളുമാണത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊരിക്കലും ഈ ജനതയെ ദലിതരായും ആദിവാസികളായും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, വര്‍ഗവിശകലനത്തിന്‍െറ യുക്തി അതിനനുവദിക്കുന്നില്ല. പകരം, കേരളത്തിന്‍െറ സമ്പദ്ഘടനയില്‍ ഈ വിഭാഗത്തിന്‍െറ പങ്കാണ് അന്വേഷിക്കപ്പെട്ടത്. ഇവിടെ ദലിതരും ആദിവാസികളും പ്രത്യക്ഷപ്പെടുന്നത് കാര്‍ഷികമേഖലയിലെ തൊഴില്‍കൂട്ടങ്ങളായാണ്. അങ്ങനെയാണ് കേരളത്തിന്‍െറ ചരിത്രത്തില്‍ ‘കര്‍ഷകത്തൊഴിലാളി’ എന്ന പുതിയൊരു വര്‍ഗം രൂപമെടുക്കുന്നത്. കാര്‍ഷികമുതലാളിത്തം കേട്ടുകേള്‍വിപോലുമില്ലാത്ത കേരളത്തില്‍ കര്‍ഷകത്തൊഴിലാളി ഉണ്ടായതെങ്ങനെയെന്നാരും ചോദിച്ചില്ല. ഈ പുതിയ വര്‍ഗപദവി സൃഷ്ടിച്ച അഗാധമായ പ്രതിസന്ധികളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്.
കാര്‍ഷികമേഖലയിലെ തൊഴിലാളികളായി നിര്‍വചിക്കപ്പെട്ടതോടെ കൃഷിഭൂമിയുടെ അവകാശത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് ദലിതരും ആദിവാസികളും നേരിട്ട ദുരന്തം. ഈ ജനതയുടെ ഭൂരാഹിത്യം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നുവരാതിരുന്നതിനുപിന്നില്‍ അധ്യാരോപിക്കപ്പെട്ട ഈ ‘വര്‍ഗപദവി’ ഒരു പ്രധാന കാരണമാണ്. ഇതിനെക്കാള്‍ ഭീകരമായിരുന്നു ഇതിന്‍െറ സാമൂഹികഫലങ്ങള്‍. അടിമകളും അയിത്തജാതികളുമെന്നനിലയില്‍ ദലിതര്‍ നേരിട്ടിരുന്ന അനുഭവസങ്കീര്‍ണതകള്‍ ഒറ്റയടിക്ക് മറച്ചുകളയുകയും അവരുടെ പ്രശ്നം കൂലി കൂടുതലിന്‍െറയും ജോലിസമയത്തിന്‍േറതുമായി ചുരുക്കിക്കളയുകയും ചെയ്തു. ഒരു ജനതയെന്നനിലയില്‍ ആദിവാസികളുടെ സവിശേഷാസ്തിത്വത്തെ തള്ളിക്കളയുന്നതായിരുന്നു അവര്‍ക്ക് കൈവന്ന കര്‍ഷകത്തൊഴിലാളി എന്ന വര്‍ഗപദവി. അവിടെയും ആദിവാസി ജീവിതത്തിന്‍െറ സങ്കീര്‍ണതകളെല്ലാം അപ്രത്യക്ഷമാവുകയും കൂലികൂടുതല്‍ പ്രധാന പ്രശ്നമായി മാറുകയും ചെയ്തു.
സ്വന്തം ജീവിതാനുഭവങ്ങള്‍ മറച്ചുവെക്കേണ്ടിവരുന്ന ജനത അനുഭവിക്കുന്ന സ്വത്വനഷ്ടം അഗാധമാണ്. അതായത്, ഒരു അയിത്തജാതിക്കാരനെന്നനിലയിലുള്ള തന്‍െറ നിലനില്‍പിന്‍െറ സങ്കീര്‍ണതകളെ വിശദീകരിക്കാനുള്ള എല്ലാ സാധ്യതകളും പുതിയ വര്‍ഗപദവിയോടെ ഇല്ലാതാവുകയായിരുന്നു. മാത്രവുമല്ല, അത്തരം വിശദീകരണങ്ങള്‍ പാവനമായ വര്‍ഗ ഐക്യത്തെ ദുര്‍ബലപ്പെടുത്തും എന്നതിനാല്‍ കുറ്റാരോപിതന്‍െറ സ്ഥാനമാണ് പുതിയ വര്‍ഗപദവി ഈ ജനതക്ക് നല്‍കിയത്. ആദിവാസിമേഖലയിലാകട്ടെ അവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും അഭിസംബോധനചെയ്യപ്പെട്ടില്ല. അത് ചര്‍ച്ചചെയ്യാനുള്ള ഇടങ്ങളായിരുന്നില്ല വര്‍ഗപ്രസ്ഥാനങ്ങള്‍. വര്‍ഗസമരത്തിന്‍െറ ആരവങ്ങളില്‍ അദൃശ്യമാക്കപ്പെട്ട സ്വത്വനഷ്ടം ദലിതരെയും ആദിവാസികളെയും ആത്മാവില്ലാത്ത ആള്‍ക്കൂട്ടമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമൊഴുകാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഈ അവസ്ഥയെയാണ് ഭൂമി നേടാനായില്ളെങ്കിലും വര്‍ഗബോധം കൈവരിക്കാനായത് വലിയൊരു നേട്ടമായി  ഇ.എം.എസ് വിലയിരുത്തിയത്.
കേരളത്തിലെ കീഴാളസമൂഹങ്ങളില്‍ സംഭവിച്ച ഈ ദുരന്തത്തിന്‍െറ കാരണം മാര്‍ക്സിസ്റ്റ് നേതാക്കളെല്ലാം സവര്‍ണരായതുകൊണ്ടു മാത്രമല്ല. അങ്ങനെയൊരു ആരോപണമാണ് പൊതുവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, വര്‍ഗവിശകലനത്തെ പിന്തുടരുന്ന ഏതൊരാളും എത്തിച്ചേരുന്ന സ്വാഭാവിക നിഗമനങ്ങളാണിവയെന്നു നാം മനസ്സിലാക്കണം. അതായത്, ആദിവാസികളുടെ നേതൃത്വത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായാലും സമാന ഫലങ്ങള്‍തന്നെയായിരിക്കും ഉണ്ടാവുക. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ദലിതരെ ബലംപ്രയോഗിച്ചും കൂട്ടക്കൊലചെയ്തും ഭൂമിയുടെ  അവകാശത്തില്‍നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ ഒരു സിദ്ധാന്ത രൂപവത്കരണത്തിലൂടെ ദലിതരെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്ന വസ്തുതയാണ്. ഇതിനവരെ സഹായിച്ചത് വര്‍ഗവിശകലനമല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെയാണ് മാര്‍ക്സിസം സവര്‍ണാധിപത്യത്തിനുള്ള ഉപാധിയായി പരിണമിക്കുന്നത്. അതായത്, സവര്‍ണര്‍ മാര്‍ക്സിസത്തെ തെറ്റായി ഉപയോഗിക്കുകയല്ല, മാര്‍ക്സിസത്തിന്‍െറ സിദ്ധാന്തസാമഗ്രികള്‍ അവര്‍ക്ക് സുരക്ഷിത ഇടം നിര്‍മിച്ചുനല്‍കുകയാണ് ചെയ്യുന്നത്്.
ഇന്ത്യന്‍ സാമൂഹികജീവിതത്തില്‍ സക്രിയമായിരിക്കുന്ന ജാതിവ്യവസ്ഥയെ ആധുനികപൂര്‍വമായ സാമൂഹികസംവിധാനമായാണ് മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കിയത്. ജാതിയുടെ സാമ്പത്തികാടിത്തറയായ നാടുവാഴിത്തം തകരുന്നതോടെ സ്വാഭാവികമായും കൊഴിഞ്ഞുപോകുന്ന ഒന്നാണ്  ജാതി എന്നവര്‍ കരുതി. ജാതിയെ സംബന്ധിച്ച ഈ നിഗമനം മാര്‍ക്സിസത്തിന്‍െറ വഴികളിലൂടെ സഞ്ചരിച്ചുതന്നെയാണത്തെിയതെന്നു കാണാം. നമ്മുടെ കാലത്തെ പ്രധാനപ്പെട്ട സാമൂഹിക സംവര്‍ഗം ജാതിയല്ല, വര്‍ഗമാണെന്നു പറയുക മാത്രമാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തത്. ഫലമോ, സമൂഹത്തില്‍ ജാതിവ്യവസ്ഥ പുലര്‍ത്തുന്ന വ്യത്യസ്തമാനങ്ങളിലുള്ള സ്വാധീനം മാര്‍ക്സിസ്റ്റുകള്‍ക്ക് എന്നും അജ്ഞാതമായി തുടര്‍ന്നു. ജാതിക്ക് സ്വത്തുടമസ്ഥതയോടുള്ള ബന്ധവും സാമൂഹിക- സാംസ്കാരിക വ്യവഹാരങ്ങളില്‍ ഒരു മൂലധനമെന്നനിലയിലുള്ള ജാതിയുടെ സ്ഥാനവും വിസ്മൃതിയിലാഴ്ത്തപ്പെട്ടു. സിദ്ധാന്തവത്കരിക്കപ്പെട്ട സംഘടിതമായ ഈ വിസ്മൃതിയാണ് കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയില്ളെന്നുള്ള തോന്നലുളവാക്കിയത്. സമൂഹം മുഴുവന്‍ ജാതിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ ജാതിരഹിത പുരോഗമന പൗരന്മാരായി അരങ്ങടക്കിവാഴാന്‍ ഇവരെ സഹായിച്ചത് മാര്‍ക്സിസത്തിന്‍െറ വര്‍ഗവിശകലന യുക്തിതന്നെയാണ്.
ജാതിയും സ്വത്തുടമസ്ഥതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റുകളുടെ ‘സൈദ്ധാന്തിക അജ്ഞത’യാണ്, കീഴാളരെ സംബന്ധിച്ചിടത്തോളം വിനാശകാരിയായിരുന്ന ഭൂപരിഷ്കരണം ലോകത്തിനുതന്നെ മാതൃകയാണെന്ന് പ്രചരിപ്പിക്കാന്‍ ഇവരെ പ്രാപ്തരാക്കിയത്. മാത്രവുമല്ല, ഈ ‘അജ്ഞത’ അനുഗ്രഹമായത് സവര്‍ണവിഭാഗങ്ങള്‍ക്കാണെന്നതാണ് ശ്രദ്ധേയം. അവര്‍ക്ക് ഒരേസമയം ജാതിരഹിത പൗരന്മാരായി തുടരാനും ജാതിയെന്ന മൂലധനവിനിമയത്തില്‍ വിജയികളായ പങ്കാളിയാകാനും ഇതവസരമൊരുക്കി. കാരണം, സവര്‍ണരെ സംബന്ധിച്ചിടത്തോളം  ജാതിയെന്നത് ധനാത്മകമായൊരു മൂലധനമാണ്. എന്നാല്‍, കീഴാളരെ സംബന്ധിച്ചിടത്തോളം ഈ ‘അജ്ഞത’ വിനാശകരമായിരുന്നു. അവര്‍ക്ക് ജാതി ഒരു ഋണാത്മക മൂലധനമായിരുന്നതുകൊണ്ട് ജാതിയെന്ന മൂലധനവിനിമയത്തില്‍ നഷ്ടവും അപമാനവുമായിരുന്നു ഫലം. ഈ ദാരുണസ്ഥിതി തുറന്നു ചര്‍ച്ചചെയ്യാനുള്ള സാധ്യതയും ഇല്ലാതാകുന്നതോടെ, ഇവരുടെ പതനം പൂര്‍ണമാകുകയായിരുന്നു. ജാതിയെന്നത് ശ്രേണീബദ്ധമായ അസമത്വ വ്യവസ്ഥയാണെന്നും അത് മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും താഴേക്ക് വരുന്തോറും മ്ളേച്ഛത്വവും അടിച്ചേല്‍പിക്കുന്ന വ്യവസ്ഥയാണെന്നുമുള്ള അംബേദ്കറുടെ തിരിച്ചറിവില്‍നിന്ന് ആലോചിക്കുമ്പോഴാണ് കമ്യൂണിസ്റ്റുകള്‍  ജാതിയെക്കുറിച്ച് പുലര്‍ത്തിയ ‘അജ്ഞത’ സ്വാഭാവികമായിതന്നെ കീഴാളവിരുദ്ധമാണെന്ന് കൂടുതല്‍ ബോധ്യപ്പെടുന്നത്. ഇത്തരം സങ്കീര്‍ണമായ സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യുന്നതിന് ഉപയുക്തമായ വിശകലനോപാധിയല്ല മാര്‍ക്സിസത്തിന്‍േറത് എന്നുതന്നെയാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത്.
സ്വകാര്യ സ്വത്തിനെക്കുറിച്ചും ചരിത്ര വികാസ നിയമങ്ങളെക്കുറിച്ചുമുള്ള മാര്‍ക്സിസ്റ്റ് സങ്കല്‍പനങ്ങള്‍ കേരളീയ സമൂഹത്തിലുണ്ടാക്കിയ അവബോധങ്ങള്‍ വിചിത്രവും വിനാശകാരിയും സര്‍വോപരി കീഴാളവിരുദ്ധവുമാണ്. വര്‍ഗശക്തികളുടെ ചരിത്രപരമായ മുന്‍കൈ ഒരു മാര്‍ക്സിസ്റ്റിനും നിഷേധിക്കാനാവില്ല. ഈ യുക്തിയെ പിന്തുടര്‍ന്ന മാര്‍ക്സിസ്റ്റുകള്‍ക്ക് കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളെല്ലാം താഴ്ന്നപടിയിലുള്ള ബൂര്‍ഷ്വാ പരിഷ്കരണ പ്രസ്ഥാനങ്ങളാവുക സ്വാഭാവികം മാത്രമാണ്. ഈ വിശകലന വിദ്യയിലാണ് ശ്രീനാരായണഗുരുവിന്‍െറയും അയ്യങ്കാളിയുടെയും പ്രസ്ഥാനം താഴ്ന്ന നിലവാരത്തിലുള്ള നവോത്ഥാന പ്രസ്ഥാനങ്ങളും ചത്തെുതൊഴിലാളിയൂനിയനും കര്‍ഷകത്തൊഴിലാളി യൂനിയനും വര്‍ഗ പ്രസ്ഥാനങ്ങളായും ചരിത്രത്തില്‍ അവതരിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ ചത്തെുതൊഴിലാളി പ്രസ്ഥാനത്തിന്‍െറ പിന്നില്‍കെട്ടുന്ന ഈ വിചിത്ര യുക്തി വാര്‍ന്നുവീഴുന്നത് മാര്‍ക്സിസത്തിലെ ചരിത്ര വികാസനിയമങ്ങളില്‍നിന്നുതന്നെയാണ്. അയ്യങ്കാളി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ കര്‍ഷകത്തൊഴിലാളി യൂനിയന്‍െറ നേതാവാകുമായിരുന്നു എന്ന ഭ്രമകല്‍പനയാണിവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗപ്രസ്ഥാനങ്ങള്‍ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളെ കാലഹരണപ്പെടുത്തിയെന്ന വാദം യഥാര്‍ഥത്തില്‍ കീഴാള പ്രതിനിധാനങ്ങളെ ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.   ഇ.എം.എസിന് അജ്ഞാതനായിരുന്ന അയ്യങ്കാളി കേരളത്തിന്‍െറ ചരിത്രത്തിലേക്ക് തിരിച്ചുവരുന്നത് ദലിത് ജനതയുടെ പ്രതിനിധാന ശ്രമങ്ങളില്‍നിന്നാണെന്ന കാര്യം ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
കാള്‍ മാര്‍ക്സ് പ്രഖ്യാപിച്ചതുപോലെ കമ്യൂണിസമെന്ന ഭൂതം യൂറോപ്പിനെ പിടികൂടിയില്ളെങ്കിലും ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാകും എന്ന് അദ്ദേഹം നിരീക്ഷിച്ച വിഭാഗങ്ങള്‍ മഹത്തായ തിരിച്ചുവരവ് നടത്തുന്നു എന്നതാണ് സമകാലികലോകത്തെ ദീപ്തവും പ്രതീക്ഷാനിര്‍ഭരവുമാക്കുന്നത്. കീഴാളരുടെ ശബ്ദത്തോടും സംഘടിതമായ മുന്നേറ്റങ്ങളോടും മാര്‍ക്സിസ്റ്റുകള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ വേരുകള്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ തന്നെയാണുള്ളത്. കേരളത്തിലെ ദലിതരും ആദിവാസികളും നടത്തിയ ഭൂ സമരങ്ങളോട് ഇടതുപക്ഷം പുലര്‍ത്തിയ ശത്രുതയില്‍ ആശ്ചര്യപ്പെടാനൊന്നുംതന്നെയില്ല. മറിച്ച്, കീഴാള വിരുദ്ധത മാര്‍ക്സിസത്തില്‍ തന്നെ ലീനമാണെന്ന യാഥാര്‍ഥ്യം മാത്രമാണത് വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ് കേരളീയ സമൂഹത്തിന്‍െറ സമഗ്രമായ ഒരു അഴിച്ചുപണിക്ക് നേതൃത്വം കൊടുക്കുന്നതില്‍ എല്ലാ തരത്തിലും ഗുണത്തിലും പെട്ട മാര്‍ക്സിസ്റ്റുകള്‍ പരാജയപ്പെട്ടത്.
 

Thursday, July 10, 2014

ജനകീയ സമരങ്ങളിലൂടെ കടന്നുവന്ന സഖാവ് സിനോജ്





ജൂണ്‍ 16 നു സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രക്തസാക്ഷിയായതായി മാവോയിസ്റ്റ് ഇൻഫമേഷൻ  ബുള്ളറ്റിൻ 'കാട്ടുതീ' അറിയിച്ച മാവോയിസ്റ്റ് രാഷ്ട്രീയ  പ്രവർത്തകൻ സിനോജിന്റെ വേർപാട് അദ്ദേഹത്തെ അടുത്തറിയാവുന്നവരെ വേദനിപ്പിക്കുന്നതായി.

കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നക്സലൈറ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ സഖാവ് സിനോജ് സി പി  ഐ എം എൽ നക്സൽബാരിയിൽ ചേർന്നാണ് പ്രവർത്തനം തുടങ്ങിയത്. തുടർന്ന് പീപ്പിൾസ് വാർ ഗ്രൂപ്പിലെത്തിയ അദ്ദേഹം പി ഡബ്ല്യുജി എം സി സി ലയനത്തെത്തുടർന്ന് രൂപീകരിച്ച സി പി ഐ മാവോയിസ്റ്റ് പാർട്ടിയിലായി. സംസ്ഥാനത്തുനിന്നും ആദ്യമായി സായുധ പരിശീലനം നേടിയ പ്രവർത്തകരിൽ ഒരാളായ അദ്ദേഹം പാർട്ടിയുടെ  കർണാടക സായുധ വിഭാഗത്തിൽ സജീവമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈയിടെ കേരളത്തിൽ പ്രവർത്തനം ശക്തമാക്കിയ സിപിഐ മാവോയിസ്റ്റിന്റെ കബനി ദളത്തിൽ പ്രവര്ത്തിക്കവെയാണ് അദ്ദേഹം മരണപ്പെട്ടിരിക്കുന്നത് എന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാവോയിസ്റ്റ് പാർട്ടിയുടെ  സായുധവിഭാഗത്തിൽ ചേരുന്നതിന് മുന്പ്  സിനോജ് കേരളത്തിലെ  സമരങ്ങളിൽ സജീവ  സാന്നിധ്യമായിരുന്നു. അർപ്പണബോധത്തോടെ ജനങ്ങളെ സേവിക്കുന്നതിൽ നിതാന്ത്ര ജാഗ്രത പുലർത്തിയിരുന്ന  അദ്ദേഹം അതിനാൽ തന്നെ ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ദേശീയപാത സ്വകാര്യവൽക്കരണ- കുടിയിറക്ക് വിരുദ്ധ സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്ത്തിച്ച്ചിട്ടുള്ള അദ്ദേഹം,കൊടുങ്ങല്ലൂരിൽ  സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രം. എം ആർ മുരളി, ടി എൽ സന്തോഷ്‌ എന്നിവരെയും കാണാം ചിത്രത്തിൽ 

Sunday, June 15, 2014

World Cup Protests and Hope of a New World


Never in recent history,Brazil has witnessed such violent protests as is seen these days against the FIFA World Cup football. Even while majority in the country are in utter poverty, the government shelled out huge amount of money for the Cup and the eviction work held as part of "work of modernization" and "safety measures thousands of men, women and children were left homeless. Even while raising slogans against the evictions and the Cup, these protests have clear political orientation too. They are raising slogans of socialism and the flag they are waving are red. They carry the pictures of Dr. Saibaba, the Indian professor, who is in jail for voicing his protest against the Indian oppressor state.   Though no mainstream medium is covering the news of protests from Brazil, its coming out through alternative media. Here are some photographs, videos and a woman's testimony of a homeless woman



“Evicted from Rio de Janeiro:
This is a shame! They’re doing it all over again! Silently, overnight! The politicians ordered it! Eduardo Paes (Rio’s mayor) and Pazao (Rio’s governor) ordered it!
Demand that they evict and hit our children! Instead of providing houses? Instead of talking that UPP shit out of our communities?
You are just oppressing us with this bullshit! 
We don’t have any sticks! We don’t have anything to confront you with! You’re a bunch of cowards! You’re worst than a trench!”
In the name of FIFA's World Cup, the government created the UPP project – unit of pacifying police – in some of Rio’s slums (favelas).
The UPP merely   set some military police inside favelas to pretend Rio is not a violent city.
After all, FIFA and the World Cup’s sponsors need this kind of make-up.
With the “pacification” of favelas rent fees have raised so much that poor people have been forced to leave their homes and occupy abandoned buildings over the city.
This woman is one of the new World Cup’s homeless.
Anywhere people go, the government sends its military police to evict them with the use of force and violence. These people were occupying the sidewalk beside the city hall, fighting for their rights  after being evicted from an occupation at a telephone company (named Oi) abandoned building.
This is Brazil under a dictatorship in the name of mega-events…”

http://brazilhomelesscup.wesign.it/en    











Friday, May 9, 2014

Protests Brewing against the Clandestine Abduction of Dr. G.N. Saibaba by Maharashtra Police


Courtesy: Facebook

May 9, 2014
Statement from Revolutionary Democratic Front

PROTEST DEMONSTRATION against clandestine abduction of Dr. GN Saibaba by Maharashtra Police at Maharashtra Sadan, Kasturba Gandhi Marg, on 10th May (SATURDAY) at 11 am.

Today, the 9th of May, plain-clothed personnel of the Maharashtra Police abducted Dr. GN Saibaba while he was returning home from Daulat Ram College in Delhi University after examination duty. Dr. Saibaba, who suffers from 90% disability and is on a wheelchair, was blindfolded and pushed into a vehicle. After this secretive arrest of Dr Saibaba from within the university premises, it is believed he is being taken to Gadchiroli in Maharashtra by flight. None of his family members were informed and after repeated efforts to contact him, the driver of his vehicle informed the family of his abduction. This stealthy and dastardly abduction of a university professor smacks of the desperation of the Maharashtra police and violates the basic human right of an upstanding, democratic voice in this country. This abduction, it is believed, to be with regards to a fabricated case filed by the Maharashtra police that subsequently conducted a raid and an interrogation at Dr. Saibaba’s residence on the 12th of September and 7th of January respectively. During both the raid and the interrogation, Dr. Saibaba and his family extended their full cooperation with the police and intelligence forces. This abduction by Maharashtra Police reflects the extent to which the police can stoop to rake up false charges in fabricated cases and implicate voices that speak up for the democratic rights of people.

President of RDF in Uttarakhand, Jeevan Chandra, was similarly picked up on 5th of May in Uttarakhand. The charges against him were that of having connections with the Maoists and calling for the boycott of the elections. RDF strongly condemns the abduction of Dr. Saibaba and the abduction and arrest of Jeevan Chandra by the police force.

RDF calls for a protest demonstration at Maharashtra Sadan
on 10th of May (Saturday) at 11 am.

We appeal to revolutionary and democratic individuals and organizations to join in large numbers.

Varavara Rao, President, RDF (09676541715)
Rajkishore, General Secretary, RDF (09717583539)

###################

Press Release by Delhi University Teachers

9th May 2014
Against the arbitrary arrest of Prof. G N Saibaba

Dr. G N Saibaba, Assistant Professor at Ramlal Anand College, Delhi University, was abducted by the Maharashtra police today, 9th May around 1.00 PM. He was in the Daulat Ram College for examination duty. The incident came to light when Vasantha, Prof. Saibaba’s wife, got a mysterious call around 3 p.m., informing her that her husband is being taken to Gadhchiroli by the Maharashtra police. There is otherwise no official intimation from the police about his arrest or charges against him so far. His driver and the car also were missing for several hours after that.

Vasantha, accompanied by Delhi University teachers, lodged a missing person complaint at the Maurice Nagar police station an hour later. Maurice Nagar police has now confirmed that Maharashtra Police came with a non-bailable warrant against Dr. Saibaba. Later, Dr. Saibaba managed to get hold of a cell-phone from someone at the airport and speak briefly to his daughter, before the phone was snatched away from him. He confirmed that he was inside the Delhi airport and being taken to Nagpur by the Gadchiroli police.
Dr. Saibaba has been facing harassment and intimidation since the last one year. His house was raided and his personal belongings taken away in the name of investigation. Clearly there is an attempt to frame him up. The Delhi University Teachers Association have earlier denounced these attempts by the police. Now the police have acted without any prior information and abducted Dr. Saibaba.

Prof. Saibaba suffers from 90 per cent disabilities and is strapped onto a wheelchair. To harass and intimidate him like this is a gross violation of his basic human rights.
We strongly condemn this arbitrary and illegal action by the police in connivance with the University authorities. This is an attempt to stifle voices of dissent and suppress those who have been vocal against injustice and oppression.

#####

Earlier message received from activists in Delhi

Prof. G.N. Saibaba, faculty at DU and Joint Secy of Revolutionary Democratic Front was abducted today by the Maharashtra police when he was returning from his college. Without even informing anyone, the police has already taken him to the airport to fly him to Maharashtra. There is a press conference at his residence (Gwyer Hall Hostel warden flat) today at 5.30 pm condemning this police abduction. Please join the press conference. For the last one year the police has been trying to implicate him in absolutely absurd and false charges. To prepare grounds for this, there was first the most vicious media trial against him, followed by a police raid at his residence last year and then police landing him to interrogate him early this year. Now he has been abducted in this surreptitious manner. Condemn and protest against this dastardly police act

Wednesday, April 30, 2014

Boost to Maoist Activities, Merger in Kerala Today


Amidst reports of the Maoists getting active in the state of Kerala, there appears a news that could shock the Indian state. In a press statement issued jointly by Ganapathy and Ajith, secretaries of CPI (Maoist) and CPI ML ( Naxalbari), their parties will formally merge on May 1st,  International Workers' Day.

Deccan Chronicle 


Wednesday, April 23, 2014

അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ

ജെയ്സണ്‍ സി കൂപ്പർ



നിങ്ങളാണ് ദേശസ്നേഹിയെങ്കിൽ,
അതേ ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
ഈ നാടിന്റെ സംരക്ഷകർ നിങ്ങളാണെങ്കിൽ,
അതേ ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
ദേശസ്നേഹമെന്നത് നിങ്ങളുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും
നിങ്ങളുടെ നാലായിരം കോടിയുടെ കൊട്ടാരങ്ങളുമെങ്കിൽ
ദേശസ്നേഹമെന്നത് ലക്ഷോപലക്ഷം കോടി രൂപയുടെ
അഴിമതികളും തട്ടിപ്പുകളുമെങ്കിൽ
ദേശസ്നേഹമെന്നത് എഴുപത്തിയേഴ് ശതമാനം ജനങ്ങളുടെ
ഇല്ലായ്മകളും കഷ്ടപ്പാടുകളുമെങ്കിൽ
ദേശസ്നേഹമെന്നത്,
ജനങ്ങളുടെമേൽ നേരിട്ടും ഘടനാപരവുമായ
യുദ്ധം അടിച്ചേൽപ്പിക്കലെങ്കിൽ
രാജ്യത്തെ മൂന്നിലൊന്നു പ്രദേശത്തെ സൈനിക സാന്നിധ്യവും
ഭീകര നിയമങ്ങളുമെങ്കിൽ
ദേശീയതകളുടെ തടവറകളായി
ഒരു വലിയ പ്രദേശത്തെ നിലനിറുത്തുന്നതാണെങ്കിൽ
ദേശസ്നേഹമെന്നത്,
തൊഴിലാളിവിരുദ്ധതയും
പുരുഷാധിപത്യവും വംശീയതയും വർഗീയതയും
ജാതീയതയും തുടരുന്ന വംശഹത്യകളുമെങ്കിൽ
ദേശസ്നേഹമെന്നത് സാമ്രാജ്യത്വ വിധേയത്വവും
ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാകുന്ന
നിങ്ങളുടെ വികസന മാതൃകകളുമെങ്കിൽ
അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ

 മാവോയിസമെന്നത്,
യാതൊരു വിവേചനങ്ങളുമില്ലാത്ത
യാതൊരുവിധ ആധിപത്യ വിധേയത്വ ബന്ധങ്ങളുമില്ലാത്ത
സർവസ്വതന്ത്ര്യയായ മനുഷ്യജീവിയിലേക്കുള്ള പ്രയാണമെങ്കിൽ
അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ

 ( തുർക്കിയിലെ  മഹാനായ കവിയും കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുമായിരുന്ന നാസിം ഹിക്മത്തിന്റെ 'നിങ്ങളാണ് ദേശസ്നേഹിയെങ്കിൽ ഞാൻ രാജ്യദ്രോഹി തന്നെ എന്ന കവിതയോട് കടപ്പാട്)

Thursday, April 17, 2014

പോളിംഗ് ഉദ്യോഗസ്ഥരുടെ മരണം; സിപിഐ മാവോയിസ്റ്റ് മാപ്പ് പറഞ്ഞിരിക്കുന്നു. ആംബുലൻസുകളെ സൈനിക നീക്കത്തിന് ഉപയോഗിക്കുന്നതുൾപ്പടെയുള്ള ഭരകൂടത്തിന്റെ നിരവധിയായ യുദ്ധ മര്യാദ ലംഘനങ്ങളെ ചോദ്യം ചെയ്യാൻ പക്ഷേ 'ജനാധിപത്യവാദികൽ തയ്യാറുണ്ടോ?

 ജെയ്സൻ  കൂപ്പർ

ഛത്തീസ്ഗഡിൽ കഴിഞ്ഞ 13 ന് പോലീസ് ഡ്യൂട്ടിക്ക് പോയ ജീവനക്കാർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സിപീഐ മാവോയിസ്റ്റ് അഗാധമായ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. പലപ്പോഴും തങ്ങളെ കബളിപ്പിച്ച് കടന്നുകളയുന്ന സൈനിക ഭരണകൂട സൈനിക വിഭാഗങ്ങളുടെ തന്ത്രങ്ങളിൽ പ്രാദേശിക ഗറില്ല ഘടകത്തിന് പറ്റിയ പിഴവാകാം അതെന്നും ഗുരുതരമായ ഈ തെറ്റിന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ക്ഷമ ചോദിക്കുന്നതായും പാര്ട്ടി വക്താവ് ഗുഡ്സെ ഉസെണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.



ഇന്ത്യയിൽ ഒരു പുതിയ ജനാധിപത്യ വിപ്ളവം ലക്ഷ്യമിട്ട് പൊരുതുന്ന മാവോയിസ്റ്റ് പാർട്ടിയുടെ ഭാഗത്തുനിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആ പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നവരിൽ ഉണ്ടാക്കിയ അസ്വസ്ഥത ചെറുതൊന്നും ആയിരുന്നില്ല. പാർട്ടിക്ക് വഴി പിഴയ്ക്കുകയാണോ എന്നുപോലും പലരും സംശയിച്ചു. എന്നാൽ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് തങ്ങൾ ശരിയായ പാതയിൽ തന്നെയെന്നു ആ പാർട്ടി തെളിയിച്ചിരിക്കുന്നു.

മറുവശത്ത് ജനാധിപത്യത്തിന്റെപേരിൽ കോടികൾ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് മാമാങ്കങ്ങൾ നടത്തുന്ന ഭരണകൂടമാകട്ടെ സർവ ജനാധിപത്യ മൂല്യങ്ങളെയും ചവിട്ടിമെതിച്ച് മുന്നോട്ട് പോകുമ്പോൾ ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന പല ജനാധിപത്യവാദികളും സുഖകരമായ മൗനം പാലിക്കുന്നുവന്നത് യഥാർഥ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യൻ മർദ്ദക ഭരണകൂടത്തിനെതിരെ ജനകീയ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സിപിഐ മാവോയിസ്റ്റ് ജനീവ കണ്‍വെൻഷൻ പ്രകാരമുള്ള യുദ്ധ മര്യാദകൾ പാലിച്ചുകൊണ്ട് തന്നെ യുദ്ധം ചെയ്യുമ്പോൾ 'ജനാധിപത്യ ഭരണകൂടം' വാസ്തവത്തിൽ എന്താണ് ചെയ്യുന്നത്? 13 ന് ചത്തീസ്ഗഡിൽ തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ മാവോയിസ്റ്റുകൾ വധിച്ച സിആർപിഎഫുകാർ സഞ്ചരിച്ചത് ആംബുലൻസിലാണെന്നത് എന്തുകൊണ്ടായിരിക്കാം ജനാധിപത്യവാദികളെ അലട്ടാതിരിക്കുന്നത്? അപകടത്തില്പ്പെടുന്ന മനുഷ്യരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഉപ്യോഗിക്ക്കുന്ന ആംബുലൻസുകൽക്ക് നേരെ ആക്രമണം അരുതെന്ന് യുദ്ധ മര്യാദകളെ  സംബന്ധിക്കുന്ന ജനീവ കണ്‍വെൻഷൻ അനുശാസിക്കുന്നു. അതിനാൽ തന്നെ യുദ്ധത്തിലേർപ്പെടുന്നവർ ആംബുലൻസുകളെ ആകമിക്കുന്ന പതിവുമില്ല. എന്നാൽ ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനിക വിഭാഗങ്ങൾ ആയുധങ്ങളുമേന്തി ആംബുലൻസുകളിൽ സഞ്ചരിക്കുന്നുവെന്നത് ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ചോദ്യം ചെയ്യേണ്ടത്തന്നെയാണ്. (വാസ്തവത്തിൽ ആംബുലൻസുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയിൽ ഒരു പതിവ് തന്നെയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആത്മീയ കേന്ദ്രങ്ങൾ തങ്ങളുടെ മയക്കുമരുന്ന്, കള്ളപ്പണം കടത്തിനും മറ്റും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവരുടെ കൂട്ടുകച്ചവടക്കാരായ അധികാര കേന്ദ്രങ്ങൾ ഇവരെ തടയാറില്ല. )



യുദ്ധ മര്യാദകൾ ലംഘിച്ചുകൊണ്ട് മാവോയിസ്റ്റുകൾ നടത്തിയ പ്രധാന ആക്രമണം ഏതാനും വർഷങ്ങൾക്കുമുന്പ് ഉന്നത പോലീസ് ഇന്റലിജൻസ് ഓഫീസർ ഇന്ദുവാർ ഫ്രാൻസിസിന്റെ കൊലപാതകമായിരുന്നു. പിടിയിലായ ഫ്രാൻസിസിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് അവർക്ക് അനുകൂല നിലപാടെടുക്കുന്ന ബുദ്ധിജീവികളുടെവരെ എതിർപ്പ് ക്ഷണിച്ച്ചുവരുത്തിയിരുന്നു. അരുന്ധതി റോയ് ഉൾപ്പടെയുള്ളവർ അതിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുകയുമുണ്ടായി. ആ സംഭവത്തിലും മാവോയിസ്റ്റ് പാർട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നീടൊരിക്കൽ ഒരു ഇന്റർവ്യൂയിൽ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ആസാദ് ഫ്രാൻസിസിന്റെ കൊലപാതകം ഗുരുതരമായ വീഴ്ചയാണെന്ന് സമ്മതിച്ചിരുന്നു. ഒരു യുദ്ധ മേഖലയില വൈകാരികത കൂടുതലാകുമെങ്കിലും യുദ്ധ മര്യാദകളുടെ ലംഘനത്തിന് അതൊന്നും നീതീകരണമാകില്ലെന്നും ആസാദ് പറഞ്ഞു.

ഒരു പുതുലോക സൃഷ്ടിക്കായി പോരാടുന്ന മാവോയിസ്റ്റ് പാർട്ടി യുദ്ധ മര്യാദകളെക്കുറിച്ച് ബോധാവാന്മാരായിരിക്കുകയും അവ പാലിക്കാൻ ശ്രമിക്കുന്നുവെന്നതും ശുഭോദർക്കമാണ്. ആ പാർട്ടി അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ അനുഭാവികളും സുഹൃത്തുകളുമായവരുടെയും ഉത്തരവാദിത്തവുമാണ്.

'ജനാധിപത്യ ഭരണകൂടത്തിന്റെ' വക്താക്കളും സുഹൃത്തുക്കളുമായവർക്കും പക്ഷേ തങ്ങൾ പിന്തുണയ്ക്കുന്ന ഭരണകൂടം യുദ്ധമര്യാദകളെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്ന കാര്യം അവർ മറന്നുകൂടാ. ജനാധിപത്യമെന്നപേരിൽ ആയിരക്കണക്കിന് പതിനായിരക്കണക്കിനു പേരെ നേരിട്ടും ഘടനാപരമായ അക്രമങ്ങളിലൂടെയും കൊന്നൊടുക്കുന്ന ഭരണകൂടമെങ്കിലും പ്രത്യക്ഷ യുദ്ധത്തിലെങ്കിലും യുദ്ധ മര്യാദകൾ പാലിക്കാൻ അവരെ പ്രേരിപ്പിക്കാൻ പിന്തുണക്കാരായവർക്ക് ബാധ്യതയുണ്ട്.ആസാദും കിഷൻജിയുമുൽപ്പടെയുള്ള മാവോയിസ്റ്റ് നേതാക്കളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തിയപ്പോഴും നൂറുകണക്കിന് ആദിവാസികളെ മാവോയിസ്റ്റുകൾ എന്ന് പറഞ്ഞു നിരന്തരം കൊലപ്പെടുത്തുമ്പോഴും നിശബ്ധത പാലിക്കുന്നവർ ജനാധിപത്യ മൂല്യങ്ങളെയാണ് അപകടത്തിലാക്കുന്നത്.  ബംഗാളിൽ മാവോയിസ്റ്റുകളുടെ തലയില കെട്ടിവെച്ചിരുന്ന കൊലപാതകങ്ങൾ തങ്ങളാണ് ചെയ്തതെന്ന് ബുദ്ധ ദേവ് ഭട്ടാചാര്യ പറഞ്ഞിട്ടും അദ്ദേഹത്തിൻറെ പാര്ട്ടിയുടെതായി ഒരു ഖേദ പ്രകടനവും ഉണ്ടായില്ല.



ഏതാനും ആഴ്ചകൽക്കുമുൻപ് മാവോയിസ്റ്റുകൾ ആക്രമിച്ച സി ആർ പി എഫുകാർ സഞ്ചരിച്ചത് നിറയെ യാത്രക്കാരുള്ള ബസിലായിരുന്നുവെന്നതും ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തുന്നില്ല. പണ്ട് കേരളത്തിൽ നക്സലൈറ്റുകൾ തന്നെ വധിച്ചെക്കുമെന്നു ഭയന്ന് സ്ഥിരമായി തന്റെ പേരക്കുട്ടിയെ മനുഷ്യകവചമായി കൊണ്ട് നടന്ന് രക്ഷപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥൻ ജയറാം പടിക്കൽ ജനാധിപത്യ മൂല്യങ്ങളിൽ നക്സലൈറ്റുകൾക്കുള്ള അടിയുറച്ച വിശ്വാസത്തെയാണ് ഉപയോഗപ്പെടുത്തിയത്. ഇത്തരം ജനാധിപത്യ ധ്വംസനങ്ങളെ ചോദ്യം ചെയ്യാൻ തക്ക വളർച്ച ജനാധിപത്യവാദികൽ എന്നവകാശപ്പെടുന്നവർ നേടേണ്ടിയിരിക്കുന്നു.








Wednesday, April 9, 2014

സി പി എമ്മിന് വോട്ട് ചെയ്‌താൽ ഫാസിസത്തെ തടഞ്ഞുനിർത്താൻ കഴിയുമോ?


തുഷാർ നിർമൽ സാരഥി 





"രാജ്യം അപകടത്തിലേക്ക്, അത് കൊണ്ട് ഞങ്ങളെ വിജയിപ്പിക്കുക" എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ പോലെ തന്നെ പതിനഞ്ചാം ലോകസഭ തെരെഞ്ഞെടുപ്പിലും നമ്മുടെ പ്രധാന  രാഷ്ട്രീയ പാർട്ടികളും  മുന്നണികളും ഉയർത്തുന്ന പ്രധാന വിഷയം എന്ന് സാമാന്യമായി പറയാമെന്നു തോന്നുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത് തടയാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് തങ്ങൾക്കു വോട്ടു ചെയ്യണമെന്നു പർലമെന്ററി ഇടതുപക്ഷം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്നതും ഒരു കാലത്ത് തങ്ങൾ കൂടി പങ്കാളികളായിരുന്നതുമായ യു.പി.എ സഖ്യത്തിന്റെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ വോട്ടു ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. അഴിമതിയേക്കാൾ ഭീകരമായ ഫാസിസത്തിനെതിരെ ജനാധിപത്യ ബദൽ രൂപികരിക്കാൻ (പാർലമെന്ററി) ഇടതു  പാർട്ടികൾക്ക് വോട്ടു ചെയ്യണമെന്ന ആവശ്യം മുൻനിറുത്തിയുള്ള പ്രചാരണങ്ങൾ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയകളിൽ വളരെ സജീവമാണ്.
ഇത്തരം പ്രചാരണങ്ങളുടെ പ്രധാന പ്രശ്നം ഇന്ത്യൻ ഫാസിസത്തെ നരേന്ദ്രമോഡിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്ന ഒറ്റ അജണ്ടയിൽ ഊന്നി കൊണ്ട് വിലയിരുത്തുന്നു എന്നതാണ്. ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചിട്ടുള്ള ആദ്യത്തെ തെരഞ്ഞെടുപ്പല്ല ഇത്. നരസിംഹ റാവു ഭരണത്തിനു ശേഷം നടന്ന എല്ല ലോകസഭ തെരഞ്ഞെടുപ്പിലും നമ്മൾ ഇതേ മുദ്രാവാക്യം കേൾക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം ഫാസിസത്തിനെതിരായ സമരത്തിന്റെ അനുഭവ പാഠം എന്താണെന്ന് ചരിത്രപരമായി വിലയിരുത്തി കൊണ്ട് കൃത്യമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതിന് വോട്ടു ചെയ്‌താൽ ഇല്ലാതാവുന്ന ഒന്നല്ല ഫാസിസം. കൃത്യമായും ചരിത്രപരമായ അടിത്തറയുള്ള ഒന്നാണ് മറ്റെവിടെയും എന്നപോലെ ഇവിടെയും ഫാസിസം. ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ സാധ്യമാക്കുന്ന ആ ചരിത്രപരവും സാമൂഹ്യവുമായ സാഹചര്യങ്ങളിൽ ഇടപെടുകയും അവയെ മാറ്റിതീർക്കുകയും ചെയ്യുക എന്നതാണ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം. പക്ഷെ ആ ഉത്തരവാദിത്തത്തെ വിപണി-ജനാധിപത്യത്തിന്റെ, വോട്ടു രാഷ്ട്രീയത്തിന്റെ പരിമിത വൃത്തത്തിനുള്ളിൽ തളച്ചിടുകയാണ് വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്യുന്നത്. പർലമെന്ററി രാഷ്ട്രീയത്തിന്റെ ചട്ടകൂടിനുള്ളിൽ പരിഹരിക്കാവുന്ന ഒന്നല്ല ഫാസിസ്റ്റുകളുടെ വെല്ലുവിളി. മറിച്ച് ഫാസിസത്തെ സാധ്യമാകുന്നതിൽ നിലനിൽക്കുന്ന പർലമെന്ററി വ്യവസ്ഥയും അതിലെ ഘടനാപരമായ അനീതികളും അത് സംരക്ഷിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളും വലിയ പങ്കുവഹിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്ര മോഡിയെ പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷത്തിരുത്തിയാലും ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളി കുറയുകയോ ഇല്ലാതാവുകയോ ഇല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ആന്ധ്യം ബാധിച്ചവർക്കും, മാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ സത്ത കയ്യൊഴിഞ്ഞവർക്കും മാത്രമേ മറിച്ചു ചിന്തിക്കാൻ കഴിയു.


       
ഫാസിസത്തെ സാധ്യമാക്കുന്ന ഈ സാമൂഹ്യ സാഹചര്യങ്ങളെ തുറന്നെതിർത്തു കൊണ്ട് മാത്രമേ നമുക്ക് ഫാസിസത്തെ ചെറുക്കാൻ കഴിയു. അത് കൊണ്ട് തന്നെ ഫാസിസത്തെ സാധ്യമാക്കുന്ന നിലനില്ക്കുന്ന തെരഞ്ഞെടുപ്പിനെ, വിപണി-ജനാധിപത്യത്തെ തള്ളി കളയെണ്ടതുണ്ട്. യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം അവിടെ നിന്നുമായിരിക്കും.അല്ലാതെ വ്യാമോഹങ്ങൾ തീർത്തുകൊണ്ട്  തല്സ്ഥിതി നിലനിറുത്തുന്ന തെരഞ്ഞെടുപ്പുകളുടെ പുറകെ ജനങ്ങളെ അണിനിരത്താൻ ആഹ്വാനം ചെയ്യുന്നത് തീർച്ചയായും  ഫാസിസത്തെ സഹായിക്കലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കസർത്തുകൾ നല്കുന്ന പാഠം അതാണ്‌ .
 തല്സ്ഥിതി നിലനിറുത്തുന്ന തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് കടക്കുകയും കമ്മ്യുണിസ്റ്റ് വിപ്ളവ മൂല്യങ്ങളിലേക്കു തിരിച്ചു പോവുകയും വിമോചാനാത്മകമായ രാഷ്ട്രീയത്തെ ഉയർത്തിപിടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന് മുന്നിലുള്ള വഴി.അല്ലാത്തപക്ഷം  പാർലമെന്ററി രാഷ്ട്രീയത്തിന്റെ അരകല്ലിൽ കിടന്നരഞ്ഞ് ഇല്ലാതാവുകയാവും ഇടതുപക്ഷത്തെ കാത്തിരിക്കുന്ന അനിവാര്യമായ വിധി.

Followers