English below #StandWithAnand #FreeKoregaon9
രാഷ്ട്രീയ തടവുകാരുടെ പ്രശ്നം; ബിജെപിയുടെ ബി ടീമാകാനാണോ പ്രതിപക്ഷ പാർട്ടികളുടെ ശ്രമം
ഒരു വശത്ത് ബിജെപി തങ്ങളാണ് ഹിന്ദുത്വത്തിന്റെ ശരിയായ സംരക്ഷകരെന്നും മാവോയിസ്റ്റുകളെ അടിച്ചമർത്തി തങ്ങളാണ് രാജ്യത്തെ സംരക്ഷിക്കുന്നതെന്നും സ്ഥാപിച്ച് വിജയമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും തങ്ങളുടെ സമീപനം വ്യത്യസ്തമാണെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചുകൊണ്ട് നിലപാടെടുക്കാൻ കഴിയുന്ന ഒരു പ്രതിപക്ഷ പാർട്ടിയില്ലാതെ പോകുന്നതാണ് ഇപ്പോഴത്തെ ദുരന്തം. പശു ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആകുമ്പോൾ രാജ്യത്ത് ആദ്യമായി ഗോഹത്യയുടെ പേരിൽ മധ്യപ്രദേശിലെ പുതിയ കോൺഗ്രസ്സ് സർക്കാർ മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി ഗോസംരക്ഷണത്തിന്റെ കാര്യത്തിൽ തങ്ങൾ ബിജെപിയെക്കാളും ഒരു പടി മുന്നിലാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസം പത്ത് പേരെ മാവോയിസ്റ്റുകൾ എന്ന മുദ്ര കുത്തി വ്യാജ ഏറ്റുമുട്ടലിൽ കൊന്ന സംഭവത്തിലും കോൺഗ്രസ്സ് മന്ത്രി പ്രതികരിച്ചത് മാവോയിസ്റ്റുകളെ അടിച്ചമർത്തുന്ന കാര്യത്തിൽ തങ്ങളാണ് കൂടുതൽ ആത്മാർഥതയോടെ പ്രവർത്തിക്കുന്നത് എന്നായിരുന്നു. സാമ്പത്തികം ഉൾപ്പടെ അടിസ്ഥാന നയസമീപനങ്ങളിലൊന്നും രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പറയത്തക്ക വ്യത്യാസം ഇല്ലായെന്നതാണ് യാഥാർത്ഥ്യം.
നരകതുല്യമായ തടവറകളിൽ രാഷ്ട്രീയ തടവുകാരെ ദീർഘകാലം അടച്ചിട്ട് അവരെ മാവോയിസ്റ്റ് മുദ്ര കുത്തി തങ്ങൾ മാവോയിസ്റ്റുകളെ ഫലപ്രദമായി അടിച്ചമർത്തുകയാണെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ പ്രചരണം കാണുക. 2007 ൽ കോൺഗ്രസ്സ് ഭരണകാലത്ത് മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്യപ്പെടുകയും നാഗ്പൂർ കോടതി അഞ്ച് വർഷം ശിക്ഷ വിധിക്കുകയും ചെയ്ത വെർനൺ ഗൊൺസാൽവസ് മോഡിയുടെ ഭരണകാലത്ത് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ എങ്ങനെയാണ് മനുഷ്യാവകാശ പ്രവർത്തകനാകുന്നതെന്നാണ് ബിജെപിയുടെ ചോദ്യം. ഇത്തരം ചോദ്യങ്ങൾക്ക് മുന്നിൽ കോൺഗ്രസ്സ് വിയർക്കുമെന്ന് ബിജെപിക്ക് നന്നായറിയാം. ഇവിടെ വെർനൺ ഗൊൺസാൽവസ് ഒരു മനുഷ്യാവകാശ പ്രവർത്തകനാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുന്നത് അന്യായമാണെന്നും മുൻപ് തങ്ങൾക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും തുറന്ന് പറയാൻ കോൺഗ്രസ്സ് തയ്യാറാകുമ്പോൾ മാത്രമേ അവർക്ക് എന്തെങ്കിലും തരത്തിലുള്ള മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കാൻ കഴിയൂ. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ പ്രശ്നത്തിൽ കോൺഗ്രസ്സ് മാത്രമല്ല, ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ ബിജെപിയിൽ നിന്ന് വ്യത്യസ്തമായി തങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇൗ പ്രശ്നം കണ്ടില്ലെന്ന് നടിക്കാനാണ് ഭാവമെങ്കിൽ ഇവർക്കാർക്കും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ബിജെപിയുടെ ബി ടീമാകാനാണ് ഇവരുടെയെല്ലാം ശ്രമമെന്നും കരുതേണ്ടി വരും. യഥാർത്ഥ ടീമുള്ളപ്പോൾ ബി ടീമിന്റെ ആവശ്യമില്ലെന്നും ഇവർ തിരിച്ചറിയണം.
Political prisoners' question; Are the opposition parties trying to be the B team of BJP?
The tragedy of India is that, when, on one side, the BJP is trying to establish that they are the real defenders of Hinduthwa and they are the ones, who are effectively crushing the Maoists and thereby protecting the nation, there is no party that categorically asserts that their approach is different. When cow becomes central in national politics, what the Congress led government in Madhya Pradesh does is to slap NSA on the three arrested in connection with cow slaughter. The other day when 10 persons were killed in an obvious fake encounter in Bastar, the minister in the newly elected Chattisgarh government claims with great pride that Congress is the party that is more sincere in decimating the Maoists. In basic policy approaches, nobody can see much differences between the BJP and other political parties in the opposition.
Now, look at the campaign BJP, that puts behind bars all the political prisoners after branding them as Naxals is doing. The BJP's claim is that they are effectively decimating the Maoists. They ask how Vernon Gonzalves, who was arrested in 2007 and convicted later under the Congress rule, became a Human Rights activists in Modi's India. BJP knows well that Congress will fumble for words to answer this. Here, only when the Congress admits that Vernon Gonzalves is a human rights activist and in the past they were wrong in arresting him, people can think that Congress has changed. Not only the Congress, all other political parties in the opposition have to make clear their position on the political prisoners' question. If they are going to shut down on their eyes on this question, people won't think that they have changed at all and that they are trying to be the B team of BJP. They should also understand that when the original team is there, nobody would prefer B team.

No comments:
Post a Comment