Bury the 1 with the 99!
A wave of rage and unrest is seen worldwide. The youth are out on the streets – protesting, resisting, hitting back. They are supported and joined by people from a wide spectrum. Dictators, who squeeze out the life breath of freedom; rulers, who load all the hardship of the crisis on the people’s backs; billionaire sharks, who speculate and profit on hunger and homelessness; politicians, who plunder public funds – the whole lot is targeted. This is wonderful!
In some Arab countries the people have achieved an initial victory by ending dictatorial regimes. In Europe, powerful outbursts of popular fury have forced the rulers to tread slow on their plans to choke the people with cuts in public spending. And in the midst of this, mass protest has broken out all over the USA, the centre of the world imperialist system. The slogans raised by the Occupy movements, initiated by Occupy Wall Street, capture the anti-capitalist sentiments and desire for change of the broad masses everywhere. Occupations replicate the world over and the call resonates with ever greater force.
That’s right, the 99 per cent can no longer tolerate the greed and corruption of the 1 per cent. It must be ended. But let’s get this straight. We need to go all out, if that dream is to be realised. And that’s the only way to keep the 1 in the crosswire. They are indeed outnumbered; but that 1 packs treachery and death. We just saw them hijacking the people’s struggle in Libya. They made that an excuse to bomb their way in and set up a regime, pliant enough to their satisfaction. Their skill at the ‘non-violent, democratic’ way is on display in Tunisia and Egypt. A Ben Ali is replaced with a Hamadi Jebali, a Mubarak with a Tantawi – and it’s business as usual for the 1. They are also adept at promoting protest, as a sort of safety valve and distraction – like they are trying in India. Anna Hazare gets media prime time; people’s anger against corruption is diffused. Meanwhile they step up their War on the People, unleash the army and US supplied drones, and go all-out against the on-going armed revolution of the dispossessed, the people’s war led by the Maoists. Oh yes, this 1 will do anything to hang on to power.
So we need to go to the roots. Dig them out. Demolish the power protecting it. Turn over the soil for the new to shoot up. That’s the only way to end the human-chewing, environment-destroying greed of capitalism, of the worldwide imperialist system. We need to end distinctions of class, caste, gender, race and ethnicity. We need to tear out the economic and social relations on which they rest. We need a thorough cleaning out of all the rotten ideas that go with them. And when you get down to it, that’s the communism we are talking about, a whole new way of thinking, a whole new way of life – for us and this globe.
Revolution, all the way!
Capitalism is a dead-end! There’s a future in communism!
November 2, 2011
1നെ 99കൊണ്ട് കുഴിച്ചുമൂടുക
സി പി ഐ എം എല്‍ നക്സല്‍ബാരിയുടെ ആഹ്വാനം
അമര്‍ഷത്തിന്‍റെയും, അസ്വസ്ഥതയുടെതുമായ ഒരു അല ഇന്ന് ലോകവ്യാപകമായി ദ്രിശ്യമാണ്.
പ്രതീക്ഷിച്ചുകൊണ്ട്, ചെറുത്തുകൊണ്ട്, തിരിച്ചടിച്ചുകൊണ്ട് യുവജനങ്ങള്‍ തെരുവിലെക്കിറങ്ങിയിരിക്കുന്നു. വിവിധ ജനവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ വ്യാപകമായി ഇവരെ പിന്തുണക്കുന്നു, ഇവരൊത്തു ചേരുന്നു. സ്വാതന്ത്ര്യത്തിന്‍റെ ജീവവായുവെ പിഴിഞ്ഞെടുക്കുന്ന സ്വേചാധിപതികള്‍, പ്രതിസന്ധിയുടെ എല്ലാ കഷ്ടപ്പാടും ജനങ്ങളുടെ മുതുകത്ത് കെട്ടിവെക്കുന്ന ഭരണാധികാരികള്‍, വിശപ്പില്‍നിന്നും ഭാവനരാഹിത്യത്തില്‍നിന്നും ലാഭമുണ്ടാക്കുന്ന ശതകോടീശ്വര കൊമ്പന്‍ സ്രാവുകള്‍, പൊതുമുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാര്‍- ഇവരെയെല്ലാമാണ് ഇന്ന് ലകഷ്യമിട്ടിരിക്കുന്നത്. ഇത് ഗംഭീരമാണ്!
സ്വേചാധിപത്യഭരണത്തിന് അന്ത്യം വരുത്തി തുടക്കവിജയം നേടാന്‍ ചില അറബ് നാടുകളിലെ ജനങ്ങള്‍ക്ക് കഴിഞ്ഞു. പൊതുചിലവുകള്‍ വെട്ടിക്കുറച്ചു ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന പദ്ധതികളുടെ ആക്കം അല്പം കുറയ്ക്കാന്‍ ശക്തമായ ബഹുജന രോഷം യൂറോപ്പിലെ ഭരണാധികാരികളെ നിര്‍ബന്ധിചിരിക്കുന്നു. ഇതിനിടയിലാണ് ലോകസാമ്രാജ്യത്വ വ്യവസ്ഥയുടെ കേന്ദ്രമായ യു.എസ്. എയിലെമ്പാടും ബഹുജനപ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
"കൈയ്യടക്കല്‍" പ്രക്ഷോഭങ്ങള്‍ തുടങ്ങിവെച്ച വാള്‍സ്ട്രീറ്റ് കൈയ്യടക്കല്‍ പ്രസ്ഥാനം ഉയര്‍ത്തിയ മുദ്രാവാക്യം ലോകത്തെമ്പാടുമുള്ള വിശാലബഹുജനങ്ങളുടെ മുതലാളിത്ത വിരുദ്ധ വികാരങ്ങളുടെയും, മാറ്റത്തിന് വേണ്ടിയുള്ള ആഗ്രഹത്തെയും ഉള്‍ക്കൊള്ളുന്നു. കൈയടക്കലുകള്‍ ലോകമെമ്പാടും ആവര്‍ത്തിക്കപ്പെടുന്നു. അതിന്‍റെ ആഹ്വാനം പൂര്‍വാധികം ശക്തിയോടെ എങ്ങും മാറ്റൊലികൊള്ളുന്നു.
ശരിയാണ്, ഒരു ശതമാനത്തിന്‍റെ ദുരയും, അഴിമതിയും ശതമാനത്തിന് ഇനിയും പൊറുക്കാന്‍ വയ്യ. ഇതവസാനിപ്പിച്ചേ മതിയാകൂ. എന്നാല്‍ നാമൊരുകാര്യം കൃത്യമായി അറിഞ്ഞിരിക്കണം- ആ സ്വപ്നം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ അങ്ങേയറ്റം വരെ പോയേപറ്റൂ. 1 ന് നേരെയുള്ള ഉന്നം തെറ്റാതിരിക്കാനും ഇതേ വഴിയുള്ളൂ. എണ്ണത്തില്‍ തീര്‍ച്ചയായും അവര്‍ തുച്ഛമാണ്. പക്ഷേ ആ 1 ല്‍ നിറയെ കുതികാല്‍വെട്ടും, കൊലയുമാണ്. ലിബിയയിലെ ബഹുജനസമരത്തെ അവര്‍ തട്ടിയെടുത്തത് നാം കണ്ടു. ബോംബ് വര്‍ഷിച്ചു അങ്ങോട്ട് കടന്നു ചെന്നു. കൂടുതല്‍ 'വിവേകമായ' ഒരു ഭരണം സ്ഥാപിച്ചു. 'അക്രമരാഹിത്യ'ത്തിലും ജനാധിപത്യത്തിലുമുള്ള അവരുടെ നൈപുണ്യം ടുനീഷ്യയിലും ഈജിപ്തിലും കാണാം. ഒരു ബെന്‍ അലിക്ക് പകരം ഒരു ഹമാദി ജെബാലി. ഒരു മുബാറക്കിന് പകരം താന്‍താവി. അങ്ങനെ 1 ന്‍റെ കാര്യങ്ങള്‍ പഴയപടി പോലെ തന്നെ തുടരുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ത്തി കാര്യം നേടാനും അവര്‍ക്കറിയാം.
ശ്രദ്ധ തിരിച്ചുവിടാന്‍, രോഷം ചോര്‍ത്തിക്കളയാന്‍- ഇന്ത്യയില്‍ അതാണ് കണ്ടത്. അണ്ണാ ഹസാരെയ്ക്ക് മാധ്യമങ്ങളില്‍ പ്രൈം ടൈം, അഴിമതിക്കെതിരായ ജനകീയ രോഷം മയപ്പെടുത്താന്‍ ഒരു മേള. അതോടൊപ്പം തന്നെ, ജനങ്ങള്‍ക്ക് നേരെയുള്ള യുദ്ധത്തെ അവര്‍ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. സൈന്യത്തെ കെട്ടഴിച്ചുവിടും യു എസ് നല്‍കുന്ന ആളില്ല വിമാനങ്ങള്‍ ഉപയോഗിച്ചും, അങ്ങനെ ഒന്നുമില്ലാത്തവരുടെ സായുധ വിപ്ലവത്തിനെതിരെ, മാവോയിസ്റ്റുകള്‍ നയിക്കുന്ന ജനകീയ യുദ്ധത്തിനെതിരെ, അവര്‍ ആഞ്ഞടിക്കുന്നു. അതെ സംശയിക്കേണ്ട, അധികാരത്തില്‍ തൂങ്ങാന്‍ ഈ 1 എന്തും ചെയ്യും.
അതുകൊണ്ട് നമ്മള്‍ വേരില്‍ കയറി പിടിക്കണം.അതിനെ പിഴുതെറിയണം. പുതിയതിനെ കിളിര്‍പ്പിക്കാന്‍ മണ്ണ് കിളച്ചു മറിക്കണം. മനുഷ്യനെ തിന്നുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന മുതലാളിത്ത ദുരയെ, ലോകവ്യാപകമായ സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ ആര്‍ത്തിയെ അവസാനിപ്പിക്കാന്‍ അത് മാത്രമാണ് ഏക മാര്‍ഗം. വര്‍ഗ്ഗ, ജാതി, ലിംഗ, വര്‍ണ്ണ, വംശീയ വേര്‍തിരിവുകളെ എല്ലാം പിച്ചി ചീന്തണം. അവയെ നിലനിര്‍ത്തുന്ന എല്ലാ സാമ്പത്തിക, സാമൂഹ്യ ബന്ധങ്ങളെയും നശിപ്പിക്കണം. അവയോടൊത്തുപോകുന്ന എല്ലാ ജീര്‍ണ ആശയങ്ങളെയും പൂര്‍ണമായും തൂത്തുമാറ്റണം. ഇതൊക്കെ തന്നെയാണ് കമ്മ്യൂണിസം- ഒരു സമ്പൂര്‍ണ പുത്തന്‍ ചിന്താസരണി, ഒരു സമ്പൂര്‍ണ പുത്തന്‍ ജീവിതരീതി. നമുക്കും ഈ ഭൂഗോളത്തിനും വേണ്ടി.
വിപ്ലവം അവസാനം വരെ
മുതലാളിത്തം ഒരു അടഞ്ഞ വഴി! കമ്മ്യൂണിസത്തിലാണ് ഭാവി!
1 comment:
Nice Thought!
Those foolish Russians! they called something else as Communism!
Post a Comment